Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തെരുവുനായയുടെ കടിയേറ്റത് ആശുപത്രിയിലെ ഐപി ബ്ലോക്കിൽ നിൽക്കുമ്പോൾ; ഡോക്ടറും നഴ്‌സും ഓടി അകത്തു കയറി; പ്രാഥമിക ശുശ്രൂഷ നൽകാൻ തയ്യാറായില്ല; സഹായിച്ചത് രോഗിക്കൊപ്പം വന്ന സ്ത്രീ'; പരാതിയുമായി യുവതി

'തെരുവുനായയുടെ കടിയേറ്റത് ആശുപത്രിയിലെ ഐപി ബ്ലോക്കിൽ നിൽക്കുമ്പോൾ; ഡോക്ടറും നഴ്‌സും ഓടി അകത്തു കയറി; പ്രാഥമിക ശുശ്രൂഷ നൽകാൻ തയ്യാറായില്ല; സഹായിച്ചത് രോഗിക്കൊപ്പം വന്ന സ്ത്രീ'; പരാതിയുമായി യുവതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽവച്ച് തെരുവുനായയുടെ കടിയേറ്റപ്പോൾ ചികിത്സ നൽകാൻ വൈകിയെന്ന പരാതിയുമായി യുവതി രംഗത്ത്. കോട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽവച്ച് നായയുടെ കടിയേറ്റത്. ആശുപത്രിയിലെ ഐപി ബ്ലോക്കിൽ നിൽക്കുമ്പോഴാണ് നായയുടെ കടിയേറ്റതെന്ന് അപർണ പറഞ്ഞു.

നായ കടിച്ചപ്പോൾ അവിടെ നിന്നിരുന്ന ഡോക്ടറും നഴ്‌സും പ്രാഥമിക ശുശ്രൂഷ നൽകാൻ പോലു തയാറായില്ലെന്നും അപർണയും പിതാവും ആരോപിച്ചു.

'ഐപി ബ്ലോക്കിലെത്തി പൂച്ച കടിച്ചതിന്റെ രണ്ടാമത്തെ ഡോസ് കുത്തിവയ്പ് എടുക്കാൻ എത്തിയതാണെന്നു പറഞ്ഞപ്പോൾ കസേരയിൽ ഇരിക്കാൻ നഴ്‌സ് പറഞ്ഞു. ഡോക്ടറും നഴ്‌സും അറ്റൻഡറും ഉണ്ടായിരുന്നു. അവിടെ ഇരുന്നപ്പോൾ കസേരയുടെ അടിയിൽ കിടന്നിരുന്ന നായ കടിക്കുകയായിരുന്നു.

പെട്ടെന്ന് ഡോക്ടറും നഴ്‌സും അറ്റൻഡറും ഓടി അകത്തേക്കു കയറി. കാലിൽനിന്ന് രക്തം വരുന്നതു കണ്ട് പാന്റ് ടൈറ്റാണ് അതു കീറാൻ ഒരു കത്രിക വേണമെന്നു ചോദിച്ചിട്ട് അതുപോലും തന്നില്ല. ആ വാർഡിൽ ഒരു രോഗിയുടെ കൂട്ടിയിരിപ്പിനായി എത്തിയ സ്ത്രീയാണ് സോപ്പു വാങ്ങിവന്ന് കാലെല്ലാം കഴുകി വൃത്തിയാക്കി തന്നത്' അപർണയുടെ പിതാവ് പറഞ്ഞു.

പൂച്ച കടിയേറ്റു കുത്തിവയ്‌പ്പെടുക്കാൻ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് അപർണയ്ക്ക് നായയുടെ കടിയേറ്റത്. കാലിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ആശുപത്രിയിൽ സ്ഥിരമായി ഉണ്ടാകാറുള്ള നായയാണ് കടിച്ചതെന്നാണ് വിവരം.

യുവതിയുടെ കാലിനാണ് തെരുവ് നായ കടിച്ചത്. ആശുപത്രിയുടെ ഐപി ബ്ലോക്കിൽ നിൽക്കുമ്പോഴാണ് നായയുടെ ആക്രമണം. പൂച്ച കടിച്ചതിന് രണ്ടാം ഡോസ് കുത്തിവയ്‌പ്പെടുക്കാൻ എത്തിയതായിരുന്നു യുവതി. കസേരയിൽ ഇരുന്നപ്പോൾ അടിയിൽ കിടന്നിരുന്ന നായ കടിക്കുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP