Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ഡിഎംകെ നേതാവ്; ദൈവം ഒന്നാണെന്നും ദൈവത്തിന്റെ പേരിൽ ചിലർ കലഹമുണ്ടാക്കുകയാണെന്നും മസ്താൻ എംഎൽഎ

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ഡിഎംകെ നേതാവ്; ദൈവം ഒന്നാണെന്നും ദൈവത്തിന്റെ പേരിൽ ചിലർ കലഹമുണ്ടാക്കുകയാണെന്നും മസ്താൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഡിഎംകെ നേതാവ് സംഭാവന നൽകിയ സംഭവം വിവാദമാകുന്നു. ഡിഎംകെ നേതാവ് കെഎസ് മസ്താൻ എംഎൽഎയാണ് രാമക്ഷേത്ര നിർമ്മാണത്തിനായി 11,000 രൂപ സംഭവന നൽകിയത്. മസ്താൻ സംഭാവന നൽകിയത് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പാർട്ടി എംഎൽഎ സംഭാവന നൽകിയത് ബിജെപിയെയും ആർഎസ്എസിനെയും അംഗീകരിക്കുന്നതിന് തുല്യമാണെന്ന് നേതാക്കളിൽ ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഉയരുന്നത് അനാവശ്യ വിവാദമാണെന്ന നിലപാടിലാണ് മസ്താൻ.

തന്റെ ദീർഘകാല സുഹൃത്തായ കാളീവരദൻ തന്നെ സപീച്ചപ്പോൾ തനിക്ക് നിരസിക്കാനായില്ലെന്ന് മസ്താൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. താൻ മുമ്പും നിരവധി ക്ഷേത്രങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ദൈവം ഒന്നാണെന്നും ദൈവത്തിന്റെ പേരിൽ ചിലർ കലഹമുണ്ടാക്കുകയാണെന്നും മസ്താൻ പറഞ്ഞു. ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവാണ് മസ്താൻ.

അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് ഡിഎംകെ. രാമസേതു പാലമെന്ന ആശയത്തെ ഡിഎംകെ നേതാവ് കരുണാനിധി ശക്തമായി എതിർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP