Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരുവ് നായ്ക്കളെ തീറ്റാൻ പൊലീസ് പാസ് എടുത്ത് ദിവ്യ ടീച്ചർ; പെഡിഗ്രിയിൽ പച്ചരി വേവിച്ച് കലർത്തി തെരുവ് നായ്ക്കളെ ഊട്ടി മാതൃകയായി അദ്ധ്യാപിക

തെരുവ് നായ്ക്കളെ തീറ്റാൻ പൊലീസ് പാസ് എടുത്ത് ദിവ്യ ടീച്ചർ; പെഡിഗ്രിയിൽ പച്ചരി വേവിച്ച് കലർത്തി തെരുവ് നായ്ക്കളെ ഊട്ടി മാതൃകയായി അദ്ധ്യാപിക

സ്വന്തം ലേഖകൻ

തെരുവു നായ്ക്കളെ ഊട്ടാൻ പൊലീസ് പാസ് എടുത്ത് ദിവ്യ ടീച്ചർ. മലപ്പുറം കരുവാരക്കുണ്ട് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ പുല്ലങ്കോട് ദിവാകരപ്രഭയിലെ ദിവ്യയാണ് വ്യത്യസ്തമായ അപേക്ഷയുമായി സ്റ്റേഷനിലെത്തിയത്. അടച്ചിടലിനെത്തുടർന്ന് പട്ടിണിയിലായ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനായി പുറത്തിറങ്ങാനുള്ള അനുമതിയാണ് ടീച്ചർ തേടിയത്. പൊലീസ് ടീച്ചറിന് അനുമതി നൽകുകയുംചെയ്തു.

ദിവ്യ ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ പ്രദേശത്തുമെത്തും. വരവറിയിച്ച് കാറിൽനിന്നിറങ്ങി കുറച്ചുദൂരം നടക്കും. അന്നദാതാവിന്റെ വരവ് മണത്തറിഞ്ഞ് നായ്ക്കൾ കൂട്ടമായെത്തും. ഓരോരുത്തർക്കുമുള്ള ഭക്ഷണം പ്രത്യേകം പ്രത്യേകം നൽകി അടുത്ത സ്ഥലത്തേക്ക് തിരിക്കും. മെഡിക്കൽസ്റ്റോറുകളിൽനിന്ന് വാങ്ങിക്കുന്ന പെഡിഗ്രിയിൽ പച്ചരി വേവിച്ച് കലർത്തിയാണ് നൽകുക. കാളികാവ്, പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിലെ തെരുവുനായ്ക്കൾക്കാണ് ഭക്ഷണം കൊടുക്കുന്നത്.

കാളികാവ് മങ്കുണ്ട് കള്ളുഷാപ്പിന് സമീപമുള്ള പട്ടിക്കും നാല് കുട്ടികൾക്കുമുള്ള പെഡിഗ്രിയും പച്ചരിയും ടീച്ചർ കള്ളുഷാപ്പ് നടത്തിപ്പുകാരനെ ഏൽപ്പിച്ചിരിക്കുകയാണ്. നിർദേശിച്ചപ്രകാരം ദിവസവും ഇദ്ദേഹം ഭക്ഷണമുണ്ടാക്കി നൽകും. എത്തിപ്പെടാൻ കഴിയാത്ത പല ഭാഗങ്ങളിലും ഭക്ഷണത്തിനുള്ള സാമഗ്രികൾ പലരേയും ഏൽപ്പിച്ചിട്ടുണ്ട്. ആനിമൽ ലീഗൽ ഫോഴ്‌സ് അംഗം കൂടിയാണ് ദിവ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP