Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

14 വർഷം മുമ്പ് സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ ബന്ധു ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം കൊലക്ക് പിന്നിൽ; 1.17 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരന് അനുകൂലമായി കോടതി വിധി ഉണ്ടായിരുന്നെങ്കിലും ദിവാകരൻനായർ സമ്മതിക്കാത്തത് പ്രതികാരമായി; ചുരുളഴിച്ച് പൊലീസ്

14 വർഷം മുമ്പ് സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ ബന്ധു ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം കൊലക്ക് പിന്നിൽ; 1.17 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരന് അനുകൂലമായി കോടതി വിധി ഉണ്ടായിരുന്നെങ്കിലും ദിവാകരൻനായർ സമ്മതിക്കാത്തത് പ്രതികാരമായി; ചുരുളഴിച്ച് പൊലീസ്

ആർ പീയൂഷ്

കൊച്ചി: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ ഇളമാട് രേവതി ഹൗസിൽ ദിവാകരൻ നായരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബന്ധുവിനെ കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ദിവാകരന്റെ സഹോദരന്റെ മകൻ മുഖത്തല ശ്രീലകം വീട്ടിൽ കൃഷ്ണനുണ്ണിയെയാണ് (25) ഇന്നലെ കൊച്ചിയിൽ നിന്ന് എത്തിച്ചു തെളിവെടുത്തത്.

മൃതദേഹം കണ്ടെത്തിയ ബ്രഹ്മപുരം മെമ്പറുപടിയിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പിന്നീട് കൊല്ലം ഇളമാട്ട് എത്തിച്ചും തെളിവെടുപ്പു നടത്തി. ഉച്ചയോടെ പ്രതിയുടെ വീടു സ്ഥിതി ചെയ്യുന്ന മുഖത്തലയിലെത്തിയ സംഘം രണ്ടു മണിയോടെയാണു ഇളമാട്ട് എത്തിയത്. വൈകിട്ടോടെ മടങ്ങി. കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിനാൽ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കേസിൽ ഇതുവരെ 5 പേരാണ് അറസ്റ്റിലായത്.

കൃഷ്ണനുണ്ണിയുടെ ഭാര്യാപിതാവ് അനിൽ കുമാറാണ് ഒന്നാം പ്രതി. കുടുംബവസ്തു പങ്കിടുന്നതു സംബന്ധിച്ച് ദിവാകരൻ നായരും അനുജൻ മധുസൂദനൻനായരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് കൊലപാതകം നടന്നത്. ഒക്ടോബർ 25നു കൊച്ചി ഇൻഫോപാർക്ക് റോഡിൽ ബ്രഹ്മപുരത്ത് കെഎസ്ഇബിയുടെ സ്ഥലത്തിനു സമീപമാണു ദിവാകരൻനായരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ നിന്നു രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ചെരിപ്പ്,ഫോൺ, പഴ്സ് എന്നിവയും ഇല്ലായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇൻഫോപാർക്ക് പൊലീസിൽ വിവരം അറിയിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേരെ തൃക്കാക്കര അസി.കമീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. കാഞ്ഞിരപ്പള്ളി ചിറക്കടവ് പൊൻകുന്നം കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ, പച്ചിമല പന്നമറ്റം കരയിൽ ചരളയിൽ വീട്ടിൽ എസ്. രാജേഷ് (37), കോട്ടയം ജില്ലയിൽ ആലിക്കൽ അകലകുന്നം കിഴക്കടം ശിവക്ഷേത്രത്തിന് സമീപം കണ്ണമല വീട്ടിൽ സഞ്ജയ് (23), കൊല്ലം ജില്ലയിൽ കുമിൾകഴിപ്പാറ തക്കണ്ണപുരം സ്‌കൂളിന് സമീപം പാറവിള വീട്ടിൽ ഷാനിഫ (55) എന്നിവരെയാണ് ഇൻഫോ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

14 വർഷം മുമ്പ് സഹോദരനുമായുള്ള സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ ബന്ധു ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 1.17 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരന് അനുകൂലമായി കോടതി വിധി ഉണ്ടായിരുന്നെങ്കിലും ദിവാകരൻനായർ അത് സമ്മതിക്കാൻ തയാറായിരുന്നില്ല. ഇത് പറഞ്ഞ് തീർക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായിരുന്നു. രണ്ടാം പ്രതി രാജേഷിന്റെ കാമുകിയായ ഷാനിഫയുടെ സഹായത്തോടെ പ്രതികൾ ദിവാകരൻനായരെ കാക്കനാട്ട് വിളിച്ചുവരുത്തുകയായിരുന്നു.

കാക്കനാട് അമ്പലത്തിന്റെ ഭാഗത്തുനിന്ന് ദിവാകരൻനായരെ ഇവർ ഇന്നോവ കാറിൽ കയറ്റുകയും കാറിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തുരയുമായിരുന്നു. പിന്നീട് ബ്രഹ്മപുരത്ത് വഴിയരികിൽ മൃതദേഹം ഉപേക്ഷിച്ച് കോട്ടയത്തേക്ക് പ്രതികൾ കടന്നു. കൊല നടത്താൻ 50,000 രൂപ ക്വട്ടേഷൻ സംഘത്തിന് നൽകിയിരുന്നതായും സംഘം പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച പുലർച്ച കാൽനടക്കാരാണ് മൃതദേഹം റോഡിൽ കിടക്കുന്നത് കണ്ടത്.

ഇയാൾ സഞ്ചരിച്ചിരുന്ന ഓട്ടോയെ ഒരു ഇന്നോവ കാർ പിന്തുടർന്നതായി ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് സംഘം നാലായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ കോട്ടയത്ത് ഉപേക്ഷിച്ചനിലയിൽ കാർ കണ്ടെത്തിയിരുന്നു. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ അംഗങ്ങൽ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അനിൽകുമാറിന്റെ പങ്ക് വ്യക്തമായത്. പിന്നീട് മറ്റ് പ്രതിളെക്കൂടി പിടികൂടുകയായിരുന്നു.

തൃക്കാക്കര അസി. കമീഷണർ കെ.എം. ജിജിമോൻ, ഇൻഫോ പാർക്ക് ഇൻസ്‌പെക്ടർ പ്രസാദ്, എസ്‌ഐമാരായ എ.എൻ. ഷാജു, മധു, സുരേഷ്, അമില, അനീഷ് കെ. ദാസ്, വിഷ്ണു, മുഹമ്മദാലി, വിജയകുമാർ, എം.എച്ച്. സാബു, എഎസ്ഐമാരായ പി.എം. റഷീദ്, പി.പി. സന്തോഷ്, മണികണ്ഠൻ, പ്രദീപ്, എസ്.സി.പി.ഒമാരായ വി.ജി. രാജേഷ്, അനിൽകുമാർ, സുമേഷ്‌കുമാർ, മണിക്കുട്ടൻ, അനീഷ്, വനിതാ പൊലീസുകാരായ സുമ, സി.എൽ. ബിന്ദു, അസി. കമീഷണറുടെ സ്‌ക്വാഡിലുള്ള സബ് ഇൻസ്‌പെക്ടർമാരായ മധുസൂദനൻ, സി.എം. ജോസി, എഎസ്ഐമാരായ കെ.ബി. ബിനു, അനിൽകുമാർ, എസ്.സി.പി.ഒമാരായ ഹരികുമാർ, കെ.വി. ഡിനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP