Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്രാളിക്കാവിലും എറണാകുളത്തപ്പൻ ക്ഷേത്രത്തിലും ഇക്കുറി വെടിക്കെട്ടിന് അനുമതിയില്ല; ഉത്രാളിക്കാവിൽ അനുമതി നിഷേധിച്ചത് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയും എറണാകുളത്ത് ജില്ലാ കളക്ടറും

ഉത്രാളിക്കാവിലും എറണാകുളത്തപ്പൻ ക്ഷേത്രത്തിലും ഇക്കുറി വെടിക്കെട്ടിന് അനുമതിയില്ല; ഉത്രാളിക്കാവിൽ അനുമതി നിഷേധിച്ചത് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയും എറണാകുളത്ത് ജില്ലാ കളക്ടറും

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: പ്രശസ്തമായ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരാഘോഷവുമായി ബന്ധപ്പെട്ടുള്ള വെടിക്കെട്ടിനും എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനും അനുമതി നിഷേധിച്ചു. ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി ഫെബ്രുവരി 18-ന് സംയുക്തമായും 23ന് എങ്കക്കാട് വിഭാഗത്തിന്റെയും 25 ന് കുമരനെല്ലൂർ വിഭാഗത്തിന്റെയും 26 ന് വടക്കാഞ്ചേരി വിഭാഗത്തിന്റെയും വെടിക്കെട്ടിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. അപേക്ഷകന് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോ നിബന്ധന പ്രകാരം ലൈസൻസുള്ള മാഗസിൻ ഇല്ലാത്തതിനാലാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്.

സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിന് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത്. നാളെയും മറ്റന്നാളുമായിരുന്നു ക്ഷേത്രോത്സവത്തിൽ വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്. ക്ഷേത്രം ഭാരവാഹികൾ അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജില്ലാ കളക്ടറോട് തീരുമാനം എടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP