Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിറവം പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ യാക്കോബായ വിശ്വാസികൾക്കെതിരെ നിലപാട് കടുപ്പിച്ച് ജില്ലാ ഭരണകൂടം; 67 പേർക്ക് പള്ളിയിലും പരിസരത്തും പ്രവേശിക്കുന്നതിന് വിലക്ക്

പിറവം പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ യാക്കോബായ വിശ്വാസികൾക്കെതിരെ നിലപാട് കടുപ്പിച്ച് ജില്ലാ ഭരണകൂടം; 67 പേർക്ക് പള്ളിയിലും പരിസരത്തും പ്രവേശിക്കുന്നതിന് വിലക്ക്

പ്രകാശ് ചന്ദ്രശേഖർ

പിറവം: സുപ്രീംകോടതി വിധി പ്രകാരം പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തിനെതിരെ പ്രതിഷേധം നടത്തിയ യാക്കോബായ വിഭാഗത്തിനെതിരെ കടുത്ത നിലപാടുമായി ജില്ലാഭരണകൂടം. യാക്കോബായ വിഭാഗത്തിൽപ്പെട്ട 67 പേർക്കെതിരെ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. ഇവർക്ക് രണ്ടുമാസത്തേക്കാണ് പള്ളിയിലും പരിസരത്തും വിലക്കേർപ്പെടുത്തിയത്.

വൈകിട്ട് പൊലീസ് ഗെയിറ്റിന്റെ പൂട്ട് പൊളിക്കുന്നതിനുള്ള ഉപകരണവുമായി എത്തിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്‌പി അനിൽകുമാർ അടക്കം ഏതാനും ഉദ്യോഗസ്ഥർ ഗെയിറ്റ് കടന്ന് പള്ളിമുറ്റത്തേയ്ക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. ഈയവസരത്തിൽ പള്ളിയിൽ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗം മുദ്രാവാക്യം വിളി ശക്തമാക്കി പ്രതിഷേധവുമായി രംഗത്തെത്തി.

ഇതേത്തുടർന്ന് ഉദ്യോഗസ്ഥ സംഘം പിൻവാങ്ങി. ഇതിനു പിന്നാലെയാണ് യാക്കോബായ വിഭാഗത്തിലെ 67 പേർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പുണ്ടായത്. അപകട സാഹചര്യം കണക്കിലെടുത്തും രാത്രിയായതിനാലും ഇന്നത്തെ പൊലീസിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്നും നാളെ നടപടികൾ തുടരുമെന്നുമാണ് ഡി വൈ എസ് പി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP