Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഗെയിമിനെ ചൊല്ലി തർക്കം; പ്രായപൂർത്തിയാകാത്ത സുഹൃത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഗുരുതരം

മൊബൈൽ ഗെയിമിനെ ചൊല്ലി തർക്കം; പ്രായപൂർത്തിയാകാത്ത സുഹൃത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മൊബൈൽ ഫോൺ ഗെയിമിൽ വിജയിച്ചത് സംബന്ധിച്ചുള്ള തർക്കത്തിൽ യുവാവിനു വെട്ടേറ്റു. പാറശാലയ്ക്ക് സമീപമാണ് സംഭവം. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിൻ (22) ആണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അടയ്ക്കാക്കുഴി സ്വദേശിയായ പ്രായപൂർത്തിയാകാത്ത സുഹൃത്താണ് വെട്ടുകത്തിയുമായി വീട്ടിൽ എത്തി തോളിൽ വെട്ടി പരുക്കേൽപിച്ചത്.

മൊബൈൽ ഫോണിൽ ഇരുവരും നടത്തിയ ഗെയിം കളിയിൽ ശംഭു വിജയിച്ചതിൽ ഉണ്ടായ തർക്കം ആണ് ആക്രമണത്തിനു കാരണം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. പൊഴിയൂർ പൊലീസ് കേസെടുത്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP