Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: സൂപ്രണ്ടിങ് എഞ്ചിനീയർക്കെതിരെ വിജിലൻസ് കുറ്റപത്രം; 21.32 ലക്ഷം രൂപയുടെ ഉറവിടം ക്യത്യമായി ബോധിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വിജിലൻസ്

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: സൂപ്രണ്ടിങ് എഞ്ചിനീയർക്കെതിരെ വിജിലൻസ് കുറ്റപത്രം; 21.32 ലക്ഷം രൂപയുടെ ഉറവിടം ക്യത്യമായി ബോധിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വിജിലൻസ്

പി.നാഗ് രാജ്

തിരുവനന്തപുരം: 21.32 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സൂപ്രണ്ടിങ് എഞ്ചിനീയർക്കെതിരെ വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിന്മേൽ വാദം ബോധിപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി ഡി. അജിത് കുമാർ ഉത്തരവിട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 226 പ്രകാരം വിചാരണക്ക് മുന്നോടിയായി പ്രതിക്കെതിരെയുള്ള കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖാമൂലമുള്ള തെളിവുകളും വായ്‌മൊഴി തെളിവുകളും വച്ചു കൊണ്ട് ഏപ്രിൽ 25ന് വാദം ബോധിപ്പിക്കാൻ വിജിലൻസ് ലീഗൽ അഡൈ്വസറോടാണ് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ് ആൻഡ് ലോക്കൽ വർക്‌സ് ( ഇലക്ട്രിക്കൽ വിഭാഗം ) സൂപ്രണ്ടിങ് എഞ്ചിനിയർ സി. കെ. കരുണാകരനാണ് കേസിലെ പ്രതി.

2003 മെയ് 1 മുതൽ 2007 ഫെബ്രുവരി 21 വരെയുള്ള കാലയളവിലാണ് വിജിലൻസ് കേസിനാസ്പദമായ അനധികൃത സ്വത്ത് സമ്പാദനം നടന്നത്. സൂപ്രണ്ടിങ് എഞ്ചിനീയറായ പ്രതി ഉറവിടം വ്യക്തമാക്കാനാവാത്ത 21, 32 , 212. 53 രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ തന്റെ ഓദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സമ്പാദിച്ചുവെന്നാണ് കേസ്. 2003 മെയ് ഒന്നിന് എഞ്ചിനീയർക്ക് 50, 136 രൂപയുടെ സ്വത്ത് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും വിജിലൻസ് കുറ്റപത്രത്തിൽ പറയുന്നു.2003 മുതൽ 2007 വരെ എഞ്ചിനീയറുടെയും കുടുംബാംഗങ്ങളുടെയും ആകെയുള്ള വരുമാനം 18, 77 , 255 രൂപയാണ്. ഇക്കാലയളവിലെ ഇവരുടെ ചെലവ് 14 , 83 , 026. 85 രൂപയാണ്. അപ്രകാരം ഇക്കാലയളവിൽ എഞ്ചിനീയറുടെ മിച്ച നിക്ഷേമായി വരേണ്ടത് 3 , 94 , 228 .15 രൂപയാണ്. എന്നാണ് പരിശോധന കാലയളവിൽ പ്രതി 20 , 82 ,076 .53 രൂപയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

പ്രതിയും കുടുംബവും 16 , 87 , 848 .38 രൂപയുടെ സ്വത്തുക്കൾ ആർജിച്ചു. ഇത് പ്രതിയുടെ മൊത്ത വരുമാനത്തിന്റെ 89 . 91 ശതമാനമാണെന്നും ഇതിന്റെ ഉറവിടം തൃപ്തികരമായി ബോധിപ്പിക്കാൻ പ്രതിക്കായിട്ടില്ലെന്നും വിജിലൻസ് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 131 ( 2 ) , 13 (1) ( ഇ ) (അനധികൃത സ്വത്ത് സമ്പാദനം ) പ്രകാരമുള്ള കുറ്റം ചുമത്തിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ത്വരിതാന്വേഷണം നടത്തിയ വിജിലൻസ് രേഖകൾ ശേഖരിച്ച് 2007 മാർച്ച് 21നാണ് കേസ് രജിസ്റ്റർ ചെയ്തത്. 2017 ജൂലൈ 31നാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ തിരുവനന്തപുരം സ്‌പെഷ്യൽ സെല്ലാണ് കേസന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP