Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്ഡിപിഐയുടെ സഹായം ചോദിക്കുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചുവിടുന്നതെന്ന് എം കെ മുനീർ; വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാൽ തിരുന്നതല്ല ഞങ്ങളുടെ ആദർശം; പറപ്പൂർ പഞ്ചായത്തിൽ സിപിഐഎം എസ്ഡിപിഐ ബന്ധം അവസാനിപ്പിച്ചിട്ട് മതി ഭരണകക്ഷിയുടെ ചർച്ചയെന്നും മുനീർ  

എസ്ഡിപിഐയുടെ സഹായം ചോദിക്കുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചുവിടുന്നതെന്ന് എം കെ മുനീർ; വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാൽ തിരുന്നതല്ല ഞങ്ങളുടെ ആദർശം; പറപ്പൂർ പഞ്ചായത്തിൽ സിപിഐഎം എസ്ഡിപിഐ ബന്ധം അവസാനിപ്പിച്ചിട്ട് മതി ഭരണകക്ഷിയുടെ ചർച്ചയെന്നും മുനീർ   

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ലീഗിനെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. എസ്ഡിപിഐയുടെ സഹായം ചോദിക്കുന്നതിനേക്കാൾ ലീഗ് പാർട്ടി പിരിച്ചുവിടുന്നതാണ് നല്ലതെന്നു മുനീർ തുറന്നടിച്ചു. വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാൽ തിരുന്നതല്ല ഞങ്ങളുടെ ആദർശം.പറപ്പൂർ പഞ്ചായത്തിൽ സിപിഐഎം എസ്ഡിപിഐ ബന്ധം അവസാനിപ്പിച്ച് ലീഗിനെയും എസ്ഡിപിഐയെയും ചേർത്തുള്ള ചർച്ചക്ക് വരൂ എന്നും സിപിഎമ്മിനോട് മുനീർ ആവശ്യപ്പെട്ടു.

ലീഗ് എസ്ഡിപിഐയുമായി ചർച്ച നടത്തിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു എം കെ മുനീർ. നേരത്തെ പൊന്നാനിയിൽ ലീഗുമായി ചർച്ച നടത്തിയെന്ന് എസ്ഡിപിഐ അവകാശപ്പെട്ടിരുന്നു. നടത്തിയത് രഹസ്യ ചർച്ച അല്ലെന്നും രാഷ്ട്രീയ ചർച്ചയിൽ പ്രത്യേക അജണ്ട ഒന്നും ഇല്ലായിരുന്നു എന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്.

എന്നാൽ മുസ്ലിംലീഗും എസ്ഡിപിഐയും തമ്മിൽ രഹസ്യചർച്ച നടന്നെന്ന വാദം മുസ്ലിം ലീഗ് തള്ളിയിരുന്നു. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിൽ വച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP