Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആലപ്പാട്ട് ഖനനം നിർത്തില്ലെന്നും സീ വാഷിങ് ഒരുമാസത്തേക്ക് നിർത്തിവയ്ക്കുമെന്നും ഇപി ജയരാജൻ; പ്രശ്‌നങ്ങൾ പഠിക്കാൻ സെസിലെ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി; എന്നാൽ ഖനനം നിർത്താതെ സമരം നിർത്തുന്ന പ്രശ്‌നമില്ലെന്നും ചർച്ച പരാജയമെന്നും സമരസമിതി; മന്ത്രിക്ക് പ്രശ്‌നത്തെപ്പറ്റി ഒന്നും അറിയില്ലെന്നും വിമർശനം; കരിമണൽ വിഷയം കൂടുതൽ കറുക്കുന്നു

ആലപ്പാട്ട് ഖനനം നിർത്തില്ലെന്നും സീ വാഷിങ് ഒരുമാസത്തേക്ക് നിർത്തിവയ്ക്കുമെന്നും ഇപി ജയരാജൻ; പ്രശ്‌നങ്ങൾ പഠിക്കാൻ സെസിലെ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി; എന്നാൽ ഖനനം നിർത്താതെ സമരം നിർത്തുന്ന പ്രശ്‌നമില്ലെന്നും ചർച്ച പരാജയമെന്നും സമരസമിതി; മന്ത്രിക്ക് പ്രശ്‌നത്തെപ്പറ്റി ഒന്നും അറിയില്ലെന്നും വിമർശനം; കരിമണൽ വിഷയം കൂടുതൽ കറുക്കുന്നു

ആലപ്പാട് തീരത്ത് കരിമണൽ ഖനനവുമായി ഉയർന്നുവന്ന പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരമെന്നോണം സീ വാഷിങ് ഒരു മാസത്തേക്ക് നിർത്തിവയ്ക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. കരിമണൽ ഖനനത്തിന് എതിരായുള്ള സമരം അവസാനിപ്പിക്കണമെന്നും സർക്കാർ പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടു. സമര സമിതിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് ആലപ്പാട് വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം ചർച്ച പരാജയമായിരുന്നു എന്നും സമരം തുടരുമെന്നും സമരസമിതി നേതാക്കൾ ചർച്ചയ്ക്ക് പിന്നാലെ വ്യക്തമാക്കി.

ഖനനത്തെ പറ്റി പഠിക്കാൻ സെസിലെ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്ന് മന്ത്രി ജയരാജൻ പറഞ്ഞു. ശാസ്ത്രജ്ഞനായ ടി.എൻ പ്രകാശന്റെ നേതൃത്വത്തിലായിരിക്കും സമിതി. സീ വാഷിങ് നിർത്തിവയ്ക്കുന്ന കാലലയളവിൽ തീരം കൂടുതൽ കടലെടുക്കുന്നത് തടയുന്നതിന് പുലിമുട്ടുകളും കടൽഭിത്തിും ശക്തിപ്പെടുത്തും. അതേസമയം, ഈ സമയത്ത് ഇൻലാൻഡ് വാഷിങ് തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ മന്ത്രിക്ക് അവിടത്തെ സ്ഥിതി ഒന്നും അറിയില്ലെന്നും അറിയാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നതെന്നും പ്രതികരിച്ചുകൊണ്ടാണ് സമരം തുടരുമെന്ന് സമിതി വ്യക്തമാക്കിയിരിക്കുന്നത്. സീ വാഷിങ് അല്ല ഖനനം നിർത്തിയാലെ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ച നിലപാടാണ് സമരസമിതി കൈക്കൊള്ളുന്നത്. ഇതോടെ വരും ദിനങ്ങളിൽ ആലപ്പാട്ടെ കരിമണൽ ഖനന വിഷയം സംസ്ഥാനത്ത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ആദ്യഘട്ടത്തിൽ ഖനനം നിർത്താതെ സർക്കാരുമായി ചർച്ചയ്ക്ക് ഇല്ലെന്ന നിലപാടാണ് സമിതി സ്വീകരിച്ചിരുന്നത്. ചർച്ചയ്ക്കായി സർക്കാർ ക്ഷണവും ഉണ്ടായില്ല. എന്നാൽ ഇന്ന് പ്രത്യേക ദൂതൻ വഴിയാണ് മന്ത്രിതന്നെ നേരിട്ട് സമരക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. ഔദ്യോഗികമായി ക്ഷണിക്കാതെ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന സമരസിമിതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരക്കാർക്ക് ക്ഷണം ലഭിച്ചത്.

കരുനാഗപ്പള്ളി തഹസിൽദാർ നേരിട്ടെത്തിയാണ് സർക്കാരിന്റെ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്. ഇന്നലെ സമരക്കാരെ ഫോണിൽ വിളിച്ച് ആരൊക്കെയാണ് പങ്കെടുക്കുന്നതെന്ന് തഹസിൽദാർ ആരാഞ്ഞിരുന്നു. എന്നാൽ ഔദ്യോഗിക ക്ഷണമല്ലാത്തതിനാൽ ചർച്ചയുമായി സഹകരിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട് തുടർന്നാണ് മന്ത്രിയും എംഎൽഎയും ഇടപെട്ട് പ്രത്യേക ദൂതൻ വഴി സർക്കാരിന്റെ കത്ത് സമരക്കാർക്ക് നേരിട്ടെത്തിച്ചത്.

ഉദ്യോഗസ്ഥ തലത്തിലും കമ്പനി തലത്തിലും ആലപ്പാട്ടെ വിഷയങ്ങൾ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചതെന്ന് മന്ത്രി ഇപി ജയരാജൻ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം നടത്തുന്ന ജനങ്ങളുമായി ഒരു ചർച്ച ആവശ്യമാണെന്ന് മുഖ്യമന്ത്രി തന്നെ നിർദേശിച്ചിരുന്നു. തുടർന്നാണ് സമരത്തിൽ പങ്കെടുക്കുന്നവരെ പ്രത്യേകമായി ക്ഷണിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് ചർച്ചയ്ക്ക് തീരുമാനമെടുത്തത്. ഇന്നലെചേർന്ന യോഗത്തിനും ശേഷം തീരുമാനങ്ങൾ അവരെ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP