Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാഹനപരിശോധനയുടെ മറവിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ചോദ്യം ചെയ്തു; കോതമംഗലം എംഎൽഎ ആന്റണി ജോണിനോട് മോശമായി പെരുമാറിയ ഗ്രേഡ് എസ്‌ഐക്കെതിരെ അച്ചടക്ക നടപടി

വാഹനപരിശോധനയുടെ മറവിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ചോദ്യം ചെയ്തു; കോതമംഗലം എംഎൽഎ ആന്റണി ജോണിനോട് മോശമായി പെരുമാറിയ ഗ്രേഡ് എസ്‌ഐക്കെതിരെ അച്ചടക്ക നടപടി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലം എംഎൽഎ ആന്റണി ജോണിനോട് അപമര്യാദയായി പെരുമാറിയ കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ.സി ബോസിനെതിരെ അച്ചടക്ക നടപടിയും, വകുപ്പുതല നടപടിയും. അച്ചടക്ക നടപടിയുടെ ഭാഗമായി എസ് ഐ യെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് സ്റ്റേഷനിലേക്കാണ് ഇപ്പോൾ സ്ഥലം മാറ്റിയിട്ടുള്ളത്.തുടർന്ന് പി ആർ പ്രകാരം (പണീഷ്‌മെന്റ് റൂൾ) വകുപ്പുതല നടപടിക്കായി എറണാകുളം റേയ്ഞ്ച് ഐജിയേയും, ഡി സി ആർ ബി ഡി വൈ എസ് പി യെയും ഡിജിപി ചുമതലപ്പെടുത്തി.

വാഹന പരിശോധനയുടെ മറവിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയെ ചോദ്യം ചെയ്തപ്പോഴാണ് എംഎൽഎ യോട് എസ്‌ഐയുടെ മോശം പെരുമാറ്റം ഉണ്ടായത്.തങ്കളം - മലയിൻകീഴ് ബൈപ്പാസ് റോഡിൽ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം .നഗര മധ്യത്തിലൂടെ കടന്നുപോകുന്ന കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബഹു ഭൂരിപക്ഷ വാഹനങ്ങളും ബൈപ്പാസ് റോഡിലൂടെയാണ് തിരിച്ചു വിട്ടിരുന്നത്.

ഇതു മൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് പരിഹരിക്കാൻ ഇടപെടുന്നതിനു പകരം എസ് ഐ കെ സി ബോസിന്റെ നേതൃത്വത്തിൽ ഇതേ ബൈപ്പാസ് റോഡിൽ മറ്റ് വാഹനങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്ന തരത്തിൽ പൊലീസ് വാഹനം അലക്ഷ്യമായി പാർക്ക് വാഹന പരിശോധന നടത്തിയെന്നും ഇത് വാഹനഗതാഗതം തടസ്സപ്പെടുന്ന സ്ഥിതി സംജാതമാവുകയും ചെയ്തിരുന്നു. ഇതിനിടെ ഇതുവഴിയെത്തിയ എം എൽ എ എസ് ഐ യുടെ നടപടിയെ ചോദ്യം ചെയതെന്നും ഈയവസരത്തിൽ എസ് ഐ യുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ളത്. വിവരത്തെ തുടർന്ന് എം എൽ എ ഈ വിഷയത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയേയും,ഡിജിപിയേയും പരാതി അറിയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അടിയന്തര നടപടി ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP