Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിനൊപ്പം പാർട്ടി അണികളിലും അസംതൃപ്തി അന്ധമായ പിണറായി വിരോധം പ്രകടിപ്പിച്ച് ഇടത് മുന്നണിക്ക് ആകെ അവമതിപ്പുണ്ടാക്കുന്നതിൽ; അഡ്വ. എ ജയശങ്കറിനെതിരെ സിപിഐ നടപടി എടുത്തത് പാർട്ടിയെ പോലും പരിഹസിച്ചതോടെ

സിപിഎമ്മിനൊപ്പം പാർട്ടി അണികളിലും അസംതൃപ്തി അന്ധമായ പിണറായി വിരോധം പ്രകടിപ്പിച്ച് ഇടത് മുന്നണിക്ക് ആകെ അവമതിപ്പുണ്ടാക്കുന്നതിൽ; അഡ്വ. എ ജയശങ്കറിനെതിരെ സിപിഐ നടപടി എടുത്തത് പാർട്ടിയെ പോലും പരിഹസിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ മുന്നോട്ട് പോയത് സിപിഎമ്മിനൊപ്പം പാർട്ടി അണികളിലും അസംതൃപ്തി വർധിച്ചതോടെ. പാർട്ടിയെയും മുന്നണിയെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പാർട്ടിയുടെ അഭിഭാഷക സംഘടനയുടെ നേതാവ് കൂടിയായ ജയശങ്കറിനെതിരെ പാർട്ടി നടപടി. പാർട്ടിയുടെ അഭിഭാഷക ബ്രാഞ്ചിലെ പൂർണ അംഗമാണ് അദ്ദേഹം. സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന ബ്രാഞ്ച് ജയശങ്കറിനെ പരസ്യമായി ശാസിക്കാൻ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. സിപിഐയിലെ നടപടികളിൽ ഏറ്റവും ആദ്യത്തേതാണ് പരസ്യശാസന. ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിലും രൂക്ഷമായ രീതിയിലാണ് ഇടത് സർക്കാരിനെ പൊതുവെയും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രത്യേകിച്ചും ജയശങ്കർ പരിഹസിച്ചിരുന്നത്.

വിഷയത്തിൽ ജയശങ്കർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി. തുടർന്ന് പാർട്ടി ഭരണഘടന പ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.. ഇടതുപക്ഷജനാധിപത്യ മുന്നണിയെയും അതിന്റെ പ്രവർത്തനങ്ങളെയും ജയശങ്കർ നിരന്തരം അപകീർത്തിപ്പെടുത്തുകയാണ്. ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർത്തുകയാണെന്നും യോഗം വിലയിരുത്തി. ഇത് ആശാസ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഓൺലൈൻ മീറ്റിങ്ങിലൂടെയാണ് അച്ചടക്ക നടപടിയെടുത്തത്.

കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ മുന്നണിയിൽ ഇപ്പോഴുള്ളവർക്കുതന്നെ രക്ഷയില്ലെന്നും സിപിഐ അടക്കം ഘടകക്ഷികളുടെ നില പരിതാപകരമാണെന്നും ജയശങ്കർ അഭിപായപ്പെട്ടിരുന്നു. ഇതടക്കം പാർട്ടിക്ക് മാനക്കേടുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി. കാനം രാജേന്ദ്രൻ അനുകൂല വിഭാഗത്തിനാണ് സിപിഐയുടെ അഭിഭാഷക ബ്രാഞ്ചിൽ മേൽക്കൈ. എന്നാൽ സത്യം പറയുന്നതിന് എന്തിനാണ് ഭയക്കുന്നതെന്ന നിലപാടാണ് വിശദീകരണത്തിൽ അഡ്വ. എ ജയശങ്കർ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP