Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു; കോതമംഗലം- മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വെച്ച് അപകടത്തിൽ പെട്ടത് എതിരെ വന്ന കാർ പിക്ക് അപ്പ് വാനുമായി; കുടുംബാംഗങ്ങൾക്ക് നിസ്സാര പരിക്ക്

സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു; കോതമംഗലം- മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വെച്ച് അപകടത്തിൽ പെട്ടത് എതിരെ വന്ന കാർ പിക്ക് അപ്പ് വാനുമായി; കുടുംബാംഗങ്ങൾക്ക് നിസ്സാര പരിക്ക്

സ്വന്തം ലേഖകൻ

കോതമംഗലം: സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽ പെട്ടു. സംവിധായകൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്ക് അപ്പ് വാനുമായി കൂട്ടിയടിക്കുകയായിരുന്നു. കോതമംഗലം- മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്. അപകട സമയം അദ്ദേഹത്തിന്റെ കുടുംബവും വണ്ടിയിലുണ്ടായിരുന്നു.

കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു വൈശാഖ്. വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിൽ ഉണ്ടായിരുന്നു. അപകടത്തിൽ ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ല. പുലിമുരുകൻ, പോക്കിരി രാജ, മധുരരാജ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വൈശാഖ്. കഴിഞ്ഞവർഷം മമ്മൂട്ടിയെ നായകനാക്കി ഇറക്കിയ മധുരരാജ വൻ വിജയമായിരുന്നു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP