Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിയെ കൊന്നവൻ രാജ്യദ്രോഹി തന്നെയാണ്; ആ രാജ്യദ്രോഹിയുടെ പിൻപറ്റുന്ന ഏത് പ്രസ്ഥാനവും രാജ്യദ്രോഹികളാണ്; ഗോഡ്സെയുടെ പിൻഗാമികളല്ല ദേശസ്നേഹികളെ നിശ്ചയിക്കേണ്ടത്; ചലച്ചിത്രപ്രവർത്തകരുടെ രാജ്യസ്നേഹത്തെക്കുറിച്ച് കുമ്മനം പറയേണ്ടതുമില്ല: തുറന്നടിച്ചു സംവിധായകൻ കമൽ

ഗാന്ധിയെ കൊന്നവൻ രാജ്യദ്രോഹി തന്നെയാണ്; ആ രാജ്യദ്രോഹിയുടെ പിൻപറ്റുന്ന ഏത് പ്രസ്ഥാനവും രാജ്യദ്രോഹികളാണ്; ഗോഡ്സെയുടെ പിൻഗാമികളല്ല ദേശസ്നേഹികളെ നിശ്ചയിക്കേണ്ടത്; ചലച്ചിത്രപ്രവർത്തകരുടെ രാജ്യസ്നേഹത്തെക്കുറിച്ച് കുമ്മനം പറയേണ്ടതുമില്ല: തുറന്നടിച്ചു സംവിധായകൻ കമൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ സിനിമാ പ്രവർത്തകർക്ക് എതിരായ പ്രസ്താവനകളിൽ രൂക്ഷമായ പ്രതികരണവുമായി സംവിധായൻ കമൽ രംഗത്ത്. ഗാന്ധിയെ കൊന്നവൻ രാജ്യദ്രോഹി തന്നെയാണ്. ആ രാജ്യദ്രോഹിയുടെ പിൻപറ്റുന്ന ഏത് പ്രസ്ഥാനവും രാജ്യദ്രോഹികളാണെന്നും അദ്ദേഹം ആരോപിച്ചു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് കമൽ സിനിമാ പ്രവർത്തകർക്കെതരായ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ചത്.

'ഇപ്പോഴത്തെ പ്രശ്നം മതത്തിന്റെ അടിസ്ഥാനത്തിൽ പൗരനെ കാണുന്നു എന്നുള്ളതാണ്. മതത്തിന്റെ പേരിലുള്ള വേർതിരിവ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്. അത് നിയമമായി വന്നതിനെതിരെയാണ് മറ്റുള്ളവരെപ്പോലെ കലാകാരന്മാരും സമരം ചെയ്യുന്നത്. ' കമൽ പറഞ്ഞു. സംഘപരിവാറും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒന്നു പറഞ്ഞു മറ്റൊന്ന് പ്രവർത്തിക്കുകയാണെന്നും കമൽ പറഞ്ഞു.ഞങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറയുന്ന മേജർ രവിയെ പോലുള്ളവരാണ് യഥാർത്ഥത്തിൽ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തിനപ്പുറം ഭരണഘടനയുടെ മൂല്യങ്ങൾക്കായി ഒന്നിക്കുന്ന, ഇന്ത്യയെന്ന മഹത്തായ ആശയത്തിനൊപ്പം നിൽക്കുന്ന യുവജനങ്ങൾ വലിയ പ്രതീക്ഷയാണ് നല്കുന്നത്. കേരളത്തിലെ യുവജനങ്ങളും ഭരണ-പ്രതിപക്ഷ പാർട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഏതൊരു പ്രക്ഷോഭത്തെയും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ കലാകാരന്മാർക്ക് വലിയ പങ്കുണ്ടെന്നും കമൽ പറഞ്ഞു.

'ഞങ്ങൾക്ക് രാഷ്ട്രീയമുണ്ടെന്നാണ് മറ്റൊരു ആരോപണം. ശരിയാണ് ഞങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. കലാകാരന്മാർക്ക് രാഷ്ട്രീയം പാടില്ലെന്ന് ആരാണ ്പറഞ്ഞത്. പക്ഷെ അത് ഏതെങ്കിലും പാർട്ടിക്കെതിരെയുള്ളതല്ല. പൗരത്വ നിയമം പോലുള്ള ഫാസിസ്റ്റ് ഇടപെടലുകളെ തകർക്കുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം.' കമൽ പറയുന്നു. മതേതരനിലപാടുകൾ വെച്ചുപുലർത്തുന്ന കലാകാരന്മാരെ ആക്രമിക്കുക എന്നത് സംഘപരിവാറിന്റെ രീതിയാണെന്നും കുറച്ചു കാലമായി തനിക്കും അടൂരിനും എം ടിക്കുമെതിരെ നടക്കുന്ന സംഘപരിവാർ പ്രചരണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കമൽ പറഞ്ഞു.

ഒരാൾ രാജ്യസ്നേഹിയാണെന്ന് അളക്കുന്നതിനുള്ള ഏത് മീറ്ററാണ് കുമ്മനം രാജശേഖരത്തിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും കയ്യിലുള്ളതെന്നും കമൽ ചോദിച്ചു. ഇത്ര കാലത്തെ ജീവിതവും കലാപ്രവർത്തനവും കൊണ്ട് തങ്ങളുടെ രാജ്യസ്നേഹം തെളിയിച്ചിട്ടുണ്ട്. ചലച്ചിത്രപ്രവർത്തകരുടെ രാജ്യസ്നേഹത്തെക്കുറിച്ച് കുമ്മനം രാജശേഖരൻ പറയേണ്ടതില്ലെന്നും കമൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഗാന്ധിയെ കൊന്നവൻ രാജ്യദ്രോഹി തന്നെയാണ്. ആ രാജ്യദ്രോഹിയുടെ പിൻപറ്റുന്ന ഏത് പ്രസ്ഥാനവും രാജ്യദ്രോഹികളാണെന്ന് പൊതുസമൂഹത്തിനറിയാമെന്നും സംഘപരിവാറിനെതിരെ കമൽ ആഞ്ഞടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP