Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേൽവിലാസം എഴുതിയില്ലെങ്കിലും കത്തുകൾ ലഭിക്കും; തപാൽ വകുപ്പിന്റെ വരുമാനം വർധിപ്പിക്കാൻ ഡയറക്ട് പോസ്റ്റ്

മേൽവിലാസം എഴുതിയില്ലെങ്കിലും കത്തുകൾ ലഭിക്കും; തപാൽ വകുപ്പിന്റെ വരുമാനം വർധിപ്പിക്കാൻ ഡയറക്ട് പോസ്റ്റ്

തിരുവനന്തപുരം: മേൽവിലാസം എഴുതിയില്ലെങ്കിലും കത്തുകൾ ലഭിക്കുന്ന പുതിയ സംവിധാനവുമായി തപാൽ വകുപ്പ്. ഡയറക്ട് പോസ്റ്റ് എന്ന പേരിൽ തപാൽ വകുപ്പ് തുടങ്ങിയിരിക്കുന്ന പുതിയ സംവിധാനം ഇപ്പോൾ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെയാണ് മേൽവിലാസമില്ലാത്ത കത്തുകൾ തരംഗമായിരിക്കുന്നത്. തപാൽ ജീവനക്കാരുടെ  അധ്വാനഭാരം വർധിക്കുമെങ്കിലും ഇതുവഴി തപാൽ വകുപ്പിനെ ലാഭത്തിലെത്തിക്കുമെന്നതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.

വൻകിട ബിസിനസ് സ്ഥാപനങ്ങൾക്കും മറ്റും അവരുടെ ഉത്പന്നങ്ങളുടേയോ സർവീസുകളുടേയോ പരസ്യത്തിനായി ഡയറക്ട് പോസ്റ്റ് സംവിധാനം  ഉപയോഗപ്പെടുത്താം. ഡയറക്ട് മാർക്കറ്റിംഗിന്റെ മറ്റൊരു മുഖമെന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഉത്പന്നങ്ങളുടെ പരസ്യം ഒരു ഗ്രൂപ്പിലേക്ക് എത്തിക്കുന്നതാണ് ഈ സംവിധാനം.

കത്തുകൾ, കാർഡുകൾ, ബ്രോഷറുകൾ, ചോദ്യാവലികൾ, സാംമ്പിളുകൾ, സിഡി, കാസറ്റ് പോലെയുള്ള പ്രൊമോഷണൽ ഐറ്റംസ് എന്നിവയെല്ലാം തന്നെ ഡയറക്ട് പോസ്റ്റിലൂടെ എത്തിക്കാം. അതേസമയം കുറഞ്ഞത് ആയിരം എണ്ണം വേണമെന്നു മാത്രം. ഹെഡ് പോസ്റ്റ് ഓഫീസുകളിൽ ഇവ എത്തിച്ച് നിശ്ചിത തുക നൽകി വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യണമെന്ന് അറിയിക്കുക മാത്രമാണ് വേണ്ടത്. മുന്തിയ വിഭാഗം, ഇടത്തരം, സാധാരണക്കാർ എന്നിങ്ങനെ മൂന്ന് വിഭാഗമായി ഇവയെ തരംതിരിച്ചിട്ടുമുണ്ട്.

ഏജൻസി അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യമനുസരിച്ച് അതാത് സ്ഥലങ്ങളിലെ പോസ്റ്റ് ഓഫീസിനു കീഴിൽ  എത്തിച്ച ശേഷം പോസ്റ്റ് മാൻ ഇവ വീടുകളിലെത്തിക്കുന്നു. ക്രിസ്മസ്, ന്യൂഇയർ സീസൺ ആയതോടെ ഇപ്പോൾ ഡയറക്ട് പോസ്റ്റിലൂടെ ആയിരക്കണക്കിന് ആശംസാ കാർഡുകൾ മേൽവിലാസം ഇല്ലാതെ വീടുകളിൽ  എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP