Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് ക്‌ളബ്ബിൽ രാത്രി എത്തിച്ച ഭക്ഷണം നിരസിച്ച് ദിലീപ്; ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയതോടെ ഡോക്ടറെ വിളിച്ചുവരുത്തി അന്വേഷണ സംഘം

പൊലീസ് ക്‌ളബ്ബിൽ രാത്രി എത്തിച്ച ഭക്ഷണം നിരസിച്ച് ദിലീപ്; ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയതോടെ ഡോക്ടറെ വിളിച്ചുവരുത്തി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ ദിലീപ് ഭക്ഷണം നിരസിച്ചു. തുടർന്ന് ആരോഗ്യപ്രശ്‌നങ്ങളും ഉന്നയിച്ചതോടെ പൊലീസ് ഡോക്ടർമാരുടെ സേവനം തേടി. ഇന്ന് വൈകീട്ടാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്നതിനാൽ ഇന്ന് രാത്രി കൂടുതൽ ചോദ്യംചെയ്ത് കൂടുതൽ തെളിവുകളിൽ വ്യക്തത വരുത്താമെന്നാണ് പൊലീസ് സംഘം കരുതുന്നത്.

പൊലീസ് നൽകിയ ഭക്ഷണം ദിലീപ് കഴിക്കാതിരിക്കുകയും ദേഹാസ്വാസ്ഥ്യം വ്യക്തമാക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് ഡോക്ടറെ വരുത്തി പൊലീസ് ക്‌ളബ്ബിലെത്തി ദിലീപിനെ പരിശോധിച്ചു. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചതായാണ് വിവരം.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ നടന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കുനേരെ അക്രമങ്ങളും ഉണ്ടാവുന്നു. ദിലീപിന്റെ കൊച്ചി ഇടപ്പള്ളിയിലെ ദേ പുട്ട് എന്ന ഹോട്ടൽ നാട്ടുകാർ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരത്തോടെ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഒരു സംഘം ഹോട്ടൽ അടിച്ചു തകർത്തത്.

ദിലീപും നാദിർഷയും പങ്കാളികളായ ഹോട്ടലാണ് ദേ പുട്ട്. നാദിർഷയും കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലാണ്. ഇതോടെ ദിലീപിന്റെ സ്ഥാപനങ്ങൾക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദിലീപിന്റെയും ബന്ധുക്കളുടേയും നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾക്കുനേരെ അക്രമം ഉണ്ടായേക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ ആണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP