Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സർക്കാർ നിലപാട് ദിലീപിന് അനുകൂലമെന്ന് ആശങ്ക; മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിനു നൽകരുത്; ദൃശ്യം കൈമാറുന്നതു തന്റെ അന്തസിനെ ബാധിക്കും; പീഡനത്തിനിരയായ നടിയുടെ ഹർജി സുപ്രീം കോടതിയിൽ; സ്വകാര്യഹർജി സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി

സർക്കാർ നിലപാട് ദിലീപിന് അനുകൂലമെന്ന് ആശങ്ക; മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിനു നൽകരുത്; ദൃശ്യം കൈമാറുന്നതു തന്റെ അന്തസിനെ ബാധിക്കും; പീഡനത്തിനിരയായ നടിയുടെ ഹർജി സുപ്രീം കോടതിയിൽ; സ്വകാര്യഹർജി സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ഇടപെടൽ ഹർജിയുമായി അക്രമത്തിന് ഇരയായ നടി. നിർണായകതെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് പ്രതി ദിലീപിനു നൽകരുതെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്.ദിലീപിന് അനുകൂലമായി സർക്കാർ നിലപാടെടുക്കുമോയെന്ന ആശങ്ക മൂലമാണു നടി സ്വകാര്യഹർജി സമർപ്പിച്ചതെന്നാണു സൂചന.ഇരയ്ക്കുവേണ്ടി പ്രോസിക്യൂഷൻ അഭിഭാഷകനുണ്ടായിരിക്കേ, സ്വകാര്യഹർജി സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി സംസ്ഥാനസർക്കാരിന്റെ നിലപാടാരാഞ്ഞു.

നേരത്തേ, ഹൈക്കോടതിയിൽ ദിലീപിന് അനുകൂലമായ ചില നിലപാടുകൾ സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ, മെമ്മറി കാർഡിന്റെ പകർപ്പ് നൽകരുതെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു.പീഡനദൃശ്യം പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പാവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ദൃശ്യം കൈമാറുന്നതു തന്റെ അന്തസിനെ ബാധിക്കുമെന്നാണു നടിയുടെ വാദം. സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകൾ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

പ്രതിക്കു സമൂഹത്തിലുള്ള സ്വാധീനമുപയോഗിച്ച് തന്റെ വ്യക്തിത്വം കളങ്കപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് കൊടുത്താൽ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനിടയുണ്ട്. മുദ്രവച്ച കവറിൽ, സ്വന്തം പേര് പരാമർശിക്കാതെയാണു നടിയുടെ ഹർജി. പേര് പരാമർശിക്കരുതെന്നു നടി ആവശ്യപ്പെട്ടിട്ടുള്ളതിനാൽ കോടതി രേഖയിലും ഉത്തരവിലുമെല്ലാം അഭിഭാഷകന്റെ പേരാകും ഉണ്ടാകുക. കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ മുഖേനയാണു ഹർജി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP