Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏത് പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണ്; അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ചു ദിലീപ്

ഏത് പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണ്; അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ചു ദിലീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ചു നടൻ ദിലീപ്. താൻ ഏത് പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണുള്ളതെന്ന് നടൻ ദിലീപ് പറഞ്ഞു. കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്. സംവിധായകൻ അരുൺ ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.

പല മൊബൈൽ കമ്പനിക്കാരും പുതിയ ഫോൺ ഇറങ്ങിയാൽ തന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്നയാളായി മാറിയിരിക്കുകയാണ് താൻ. കാരണം ഏത് ഫോൺ വാങ്ങിയാലും അപ്പോൾ പൊലീസുകാർ വാങ്ങിക്കൊണ്ടുപോവും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രോ തന്നിരുന്നു. അതും കയ്യിൽ നിന്ന് പോയി. ഇത്തവണ 14 പ്രോ തരാമെന്നൊക്കെയാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർത്ഥനയിലാണ് താനെന്നും ദിലീപ് പറഞ്ഞു.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്ന നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഡിനോ മോറിയ അടക്കം അഞ്ച് ബോളിവുഡ് താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമായുള്ളത്. ഉദയ്കൃഷ്ണയാണ് തിരക്കഥ. അജിത് വിനായകാ ഫിലിംസിന്റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP