Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

തനിക്കെതിരെ ചുമത്തിയ കുറ്റം നിയമപരമല്ലെന്ന് ദിലീപ്; ഹർജിയിൽ കോടതി ബുധനാഴ്ച വാദം കേൾക്കും

തനിക്കെതിരെ ചുമത്തിയ കുറ്റം നിയമപരമല്ലെന്ന് ദിലീപ്; ഹർജിയിൽ കോടതി ബുധനാഴ്ച വാദം കേൾക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബുധനാഴ്ച വാദം കേൾക്കും. കേസിൽ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. വിടുതൽ ഹർജി തള്ളിയതിനെതിരേ മേൽക്കോടതിയെ സമീപിക്കാൻ സമയം കിട്ടിയില്ലെന്നും തനിക്കെതിരേയും മറ്റു പ്രതികൾക്കെതിരേയുമുള്ള കുറ്റങ്ങൾ വ്യത്യസ്തമായതുകൊണ്ട് ഒരുമിച്ച് കുറ്റം ചുമത്താൻ കഴിയില്ലെന്നും ഹർജിയിൽ ദിലീപ് പറയുന്നു.

ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ആ ഹർജിയിൽ കോടതി തീരുമാനമെടുക്കാതെ നാല് ആഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. അതിനിടയിൽ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത് നിയമപരമായി നിലനിൽക്കില്ല എന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചത്.

Stories you may Like

എന്നൽ കുറ്റം ചുമത്തിയത് നിയമപരമല്ല എന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ഈ മാസം വിചാരണ തുടങ്ങാനിരിക്കൊണ് ഹൈക്കോടതിയിൽ ദിലീപ് ഹർജി നൽകിയിരിക്കുന്നത്. നേരത്തെ കേസിൽ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയതിൽ ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP