Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദിലീപിനെ അറസ്റ്റ് ചെയ്തത് സിബിഐ അന്വേഷണം വരുമെന്ന ഭീതിയിൽ; ഈ കേസിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാപ്പു പറയണമെന്നും പി ടി തോമസ് എംഎൽഎ

ദിലീപിനെ അറസ്റ്റ് ചെയ്തത് സിബിഐ അന്വേഷണം വരുമെന്ന ഭീതിയിൽ; ഈ കേസിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാപ്പു പറയണമെന്നും പി ടി തോമസ് എംഎൽഎ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കേരളത്തോട് മാപ്പുപറയണമെന്ന് പിടി തോമസ് എംഎൽഎ. ഈ കേസിൽ ഗൂഢാലോചന ഇല്ലെന്ന് പലവട്ടം പറഞ്ഞിരുന്ന പിണറായി സിബിഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. സിബിഐ അന്വഷണം വരുമെന്ന ഭീതി പൊലീസിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നെ സെൻകുമാറിന്റെ അന്വേഷണ സംഘത്തലവൻ ഇല്ലാതെ ചോദ്യം ചെയ്ത് ശരിയായില്ല എന്ന നിർദ്ദേശം എല്ലാം കേസ് നേരെ പോകുന്നതിലുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ മാപ്പുപറയണമെന്ന് അദ്ദേഹം ആവർത്തിച്ചു.

ഇന്ന് അതീവ രഹസ്യമായാണ് ദിലീപിനെ വിളിച്ചുവരുത്തിയത്. മാധ്യമങ്ങളോ മറ്റാരെങ്കിലുമോ ദിലീപിനെ വിളിച്ചുവരുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിനിടെ അതീവനാടകീയമായി രംഗം അറസ്റ്റിലേക്ക് നീങ്ങി.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് ക്ലബ്ബിൽ ദിലീപിനെയും നാദിർഷയേയും പൊലീസ് 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അപ്പോൾ ദിലീപിനെ അറസ്റ്റ് ചെയ്യാൻ ചില ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നെങ്കിലും നൂലിഴ വ്യത്യാസത്തിൽ ദിലീപ് അറസ്റ്റിൽനിന്ന് ഒഴിവായിരുന്നു.

എന്നാൽ പിന്നീട് പൊലീസ് ചെയ്തത് ദിലീപിന് ആശ്വസിക്കാൻ സമയം കൊടുക്കുക എന്നതായിരുന്നു. ആദ്യ ഘട്ടത്തിൽ മുൻകൂർ ജാമ്യത്തിന് ദിലീപ് ശ്രമിക്കുകയും എന്നാൽ പിന്നീട് അറസ്റ്റ് ഉണ്ടാവില്ല എന്ന ധാരണയാൽ ദിലീപ് മുൻകൂർ ജാമ്യശ്രമം ഉപേക്ഷിച്ചു. എന്നാൽ ഞെട്ടിക്കുന്ന രീതിയിൽ അതി വിദഗ്ധമായി പൊലീസ് നീങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP