Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയിലുള്ള കേസിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല: മഞ്ജു വാര്യരുമായി ശത്രുതയില്ല,​ ഒന്നിച്ച് അഭിനയിക്കും; നടിയെ ആക്രമിച്ച കേസിൽ പലതും വെളിപ്പെടുത്തുമെന്നും ദിലീപ്

കോടതിയിലുള്ള കേസിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല: മഞ്ജു വാര്യരുമായി ശത്രുതയില്ല,​ ഒന്നിച്ച് അഭിനയിക്കും; നടിയെ ആക്രമിച്ച കേസിൽ പലതും വെളിപ്പെടുത്തുമെന്നും ദിലീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ കാര്യങ്ങളെല്ലാം ഒരിക്കൽ തുറന്നുപറയുമെന്ന് നടൻ ദിലീപ്. കോടതിയിലുള്ള കേസിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ദിലീപ് നടി മഞ്ജുവാര്യർ തന്റെ ശത്രുവല്ലെന്നും പ്രതികരിച്ചു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും തന്റെ ജയിൽ ജീവിതത്തെക്കുറിച്ചും ഏറെ പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് കോടതിയിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്. നടി മഞ്ജുവാര്യർ തന്റെ ശത്രുവല്ലെന്നും സാഹചര്യമുണ്ടായാൽ മഞ്ജുവുമൊത്ത് അഭിനയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. സിനിമയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP