Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിലീപിന്റെ പരാതി അടിസ്ഥാനരഹിതം; കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടില്ലെന്ന് പൊലീസ് കോടതിയിൽ; ദുബായിൽ നിന്നും തിരികെ എത്തിയ താരം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചു

ദിലീപിന്റെ പരാതി അടിസ്ഥാനരഹിതം; കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടില്ലെന്ന് പൊലീസ് കോടതിയിൽ; ദുബായിൽ നിന്നും തിരികെ എത്തിയ താരം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊച്ചി: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരായ കുറ്റപത്രത്തിലെ വിവരങ്ങൾ ചോർത്തിയെന്ന ദിലീപിന്റെ പരാതിയിൽ വിശദീകരണവുമായി പൊലീസ്. ഇത് സംബന്ധിച്ച വിശദീകരണം പൊലീസ് കോടതിയിൽ നൽകി. ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ദിലീപിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും പൊലീസ് കോടതിയോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രത്തിലെ വിവരങ്ങൾ നേരത്തെ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്താണ് നടൻ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

അതേസമയം ദുബൈയിലെ തന്റെ ബിസിനസ് സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പോകുന്നതിനായി വാങ്ങിയ പാസ്പോർട്ട് താരം വെള്ളിയാഴ്‌ച്ച അഭിഭാഷകൻ മുഖേന അങ്കമാലി കോടതിയിൽ സമർപ്പിച്ചു.

ദിലീപും നാദിർഷയും ഒരുമിച്ച് തുറക്കുന്ന 'ദേ പുട്ട്' റസ്റ്റേറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബൈയിലേക്ക് പോയത്. അമ്മയെ കൂട്ടിയായിരുന്നു താരത്തിന്റെ യാത്ര. ഭാര്യ കാവ്യ മാധവനെയും മകളെയും യാത്രയിൽ നിന്നും ഒഴിവാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP