Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയ്ക്ക് തുടക്കം; തിരുവനന്തപുരം ടെക്‌നോസിറ്റിയിലെ സർവകലാശാല ഉദ്ഘാടനം ചെയ്ത് ഗവർണർ; ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം

ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയ്ക്ക് തുടക്കം; തിരുവനന്തപുരം ടെക്‌നോസിറ്റിയിലെ സർവകലാശാല ഉദ്ഘാടനം ചെയ്ത് ഗവർണർ; ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ പ്രവർത്തനം തുടങ്ങി. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായാണ് നിർവഹിച്ചത്.

ഡിജിറ്റൽ രംഗത്തെ വിവിധ മേഖലകളിൽ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സർവകലാശാല പ്രധാന്യം നൽകുന്നത്. ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിലെ കോഴ്‌സുകളാണ് സർവകലാശാല നടത്തുക.

ആദ്യഘട്ടത്തിൽ സ്‌കൂൾ ഓഫ് ഡിജിറ്റൽ സയൻസ്, സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സ്‌കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റം ആൻഡ് ഓട്ടോമേഷൻ, സ്‌കൂൾ ഓഫ് ഇൻഫർമാറ്റിക്സ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ഹ്യുമാനിറ്റി ആൻഡ് ലിബറൽ ആർട്‌സ് കോഴ്‌സുകളാണ് ആരംഭിക്കുന്നത്.

രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി ഡിജിറ്റൽ സർവകലാശാല സഹകരിക്കും.

ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലറ്റിക്‌സ്, ബയോ കമ്പ്യൂട്ടിങ്, ജിയോ സ്പെഷൽ അനലറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പഠന കേന്ദ്രങ്ങളും സർവകലാശാല വിഭാവനം ചെയ്യുന്നു.

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷന്റെ ചുമതല ഡിജിറ്റൽ സർവകലാശാലയെ ഏൽപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവിയെ ഉദ്ദേശിച്ചുള്ള പ്രധാന ചുവട്വയ്പാണ് ഡിജിറ്റൽ സർവകലാശാല.

നിലവിലുള്ള മാനവ വിഭവശേഷിയുടെ ശാക്തീകരണത്തിനായി ഹ്രസ്വകാല നൈപുണ്യ വികസന പരിപാടികൾക്കും ദീർഘകാല ഡിപ്ലോമ കോഴ്‌സുകൾക്കും സർവകലാശാല ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തുടർച്ചയാണ് ഡിജിറ്റൽ വിദ്യാഭ്യാസരംഗത്തെ കാലോചിതമായ മാറ്റം.

കേരളത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റാൻ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയതോതിലുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP