Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധം; ഭിന്നശേഷിക്കാരെ ജീവിക്കാൻ അനുവദിക്കാത്ത വിലക്കയറ്റം പിൻവലിക്കണമെന്ന് ഉദ്ഘാടകനായ ഹൈബി ഈഡൻ എംപി

ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ  ഭിന്നശേഷിക്കാരുടെ പ്രതിഷേധം; ഭിന്നശേഷിക്കാരെ ജീവിക്കാൻ അനുവദിക്കാത്ത വിലക്കയറ്റം പിൻവലിക്കണമെന്ന് ഉദ്ഘാടകനായ ഹൈബി ഈഡൻ എംപി

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊണ്ട് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനത്തിന് സമീപം ഭിന്നശേഷിക്കാരുടെ പ്രതിഷേധ സമരം നടന്നു

സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തിയുടെ അധ്യക്ഷതയിൽ ഹൈബി ഈഡൻ എം പി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയം അങ്ങേയറ്റം പ്രതിഷേധാർഹമാണ്
തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് ഇളവുകൾ വഴി ആശ്വാസം നൽകേണ്ടതിനു പകരം ന്യായമായും ലഭിക്കേണ്ടതു പോലും നൽകാതെ പിടിച്ചുപറിക്കുന്ന സമീപം മാറ്റണം പ്രതേകിച്ചു ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്ത് അവർക്ക് ജീവിക്കാൻ പോലും ബുദ്ധിമുട്ട് നേരിടുന്ന ഇക്കാലത്ത് ഇന്ധനവില വർദ്ധനവ് അവരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി ആണ് സൃഷ്ടിച്ചിരിക്കുന്നത് ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈബി പറഞ്ഞു

മുച്ചക്ര സ്‌കൂട്ടറിൽ സഞ്ചരിച്ച് ഉപജീവനം തേടുന്ന ഭിന്നശേഷിക്കാർക്കാണ് ഇന്ധന വിലവർധന തിരിച്ചടിയായിരിക്കുന്നത്. ലോട്ടറി, സോപ്പ് പൊടി , ക്ലീനിങ് വസ്തുക്കൾ, മറ്റു ഉൽപ്പന്നങ്ങൾ വില്പനയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നവർക്കാണ് കടുത്ത ആഘാതം ഏറ്റത്. ഭിന്നശേഷിക്കാർക്ക് ദിവസേനയുള്ള ഇന്ധന വിലവർദ്ധനവിൽ പിടിച്ചു നിൽക്കാൻ ആവാത്ത സ്ഥിതി വിശേഷമാണ് ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് പെട്രോൾ ഡീസൽ വിലയിൽ സബ്‌സിഡി അനുവദിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു

സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കെ കെ ബഷീർ എ കെ ഡബ്യു ആർ എഫ് ജില്ലാ രക്ഷാധികാരി സാബിത് ഉമർ തണൽ ജില്ലാ സെക്രട്ടറി , മണിശർമ്മ , ദിപാമണി , അലികുഞ്ഞ് ജില്ലാ ഉപേദശക സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു കെ എ ഗോപാലൻ ജില്ലാ സെക്രട്ടറി സ്വാഗതവും , റ്റി ഒ പരീത് ജില്ലാ ജോയിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു
സമരത്തിന് വി വൈ ഏബ്രഹാം, എം കെ സുധാകരൻ എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP