Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; ഇടതുപക്ഷ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്ന് മുഖ്യമന്ത്രി: വിവാദങ്ങളുടെ സത്യവാസ്ഥ ജനങ്ങൾക്കറിയാമെന്നും ഉമ്മൻ ചാണ്ടി

അഞ്ച് വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; ഇടതുപക്ഷ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്ന് മുഖ്യമന്ത്രി: വിവാദങ്ങളുടെ സത്യവാസ്ഥ ജനങ്ങൾക്കറിയാമെന്നും ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സർക്കാറിന് അഞ്ച് വർഷം തികച്ച് ഭരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിന്റെ മുഴുവൻ അംഗീകാരവും കോൺഗ്രസിനും യുഡിഎഫിനുമാണ്. ജനങ്ങളുടെ പിന്തുണയും ഇതിനൊപ്പമുണ്ട്. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ജനങ്ങൾക്ക് സത്യമറിയാമെന്നും മുഖ്യമന്ത്രി ഒരു വാർത്താ ഏജൻസിക്ക് അനുവദിച്ച് അഭിമുഖത്തിൽ പറഞ്ഞു.

ബാർ കോഴ ആരോപണം ഉയർന്നപ്പോഴേ കെ എം മാണി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് താൻ പറഞ്ഞിരുന്നു. ഇപ്പോഴും തനിക്ക് അതേ നിലപാട് തന്നെയാണ്. മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം മാണി സ്വമേധയാ എടുത്തതാണ്. അദ്ദേഹം രാജിവച്ചതിൽ തനിക്ക് ദുഃഖമുണ്. ധനകാര്യത്തിന്റെ ചുമതലകൂടി ലഭിച്ചത് അധിക ഭാരമാണ്.

മുമ്പ് ഓഫീസിൽ ചെലവഴിക്കാൻ കൂടുതൽ സമയം ലഭിച്ചിരുന്നു. ജനങ്ങൾക്കുവേണ്ടി സമയം നീക്കിവയ്ക്കാനാവുമായിരുന്നു. എന്നാൽ ഇപ്പോൾ തനിക്കതിന് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂ. ഇടതുപക്ഷ ഭരണത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP