Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഡൽഹിയിൽ ഇരിക്കുന്നവർ അറിയുന്നില്ല; കാര്യങ്ങൾ ഇങ്ങനെ പോയാൽ വിളിച്ച് വരുത്തുക സിബിഎസ്ഇ ചെയർമാനെയും ഡയറക്ടറെയും; മേഖലാ ഡയറക്ടർ നാളെ ഹാജരാകേണ്ടത് രേഖകളുമായി; അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി

കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഡൽഹിയിൽ ഇരിക്കുന്നവർ അറിയുന്നില്ല; കാര്യങ്ങൾ ഇങ്ങനെ പോയാൽ വിളിച്ച് വരുത്തുക സിബിഎസ്ഇ ചെയർമാനെയും ഡയറക്ടറെയും; മേഖലാ ഡയറക്ടർ നാളെ ഹാജരാകേണ്ടത് രേഖകളുമായി; അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിബിഎസ്ഇ മേഖലാ ഡയറക്ടറോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. തോപ്പുംപടി മൂലംകുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് രേഖകളുമായി നാളെ ഹാജരാകാൻ സിബിഎസ്ഇ മേഖലാ ഡയറക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചത്. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ സിബിഎസ്ഇ ചെയർമാനെയും ഡയറക്ടറെയും വിളിച്ചുവരുത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

സ്‌കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി സിബിഎസ്ആ മേഖലാ ഡയറക്ടടറെ വിളിച്ച് വരുത്താൻ തീരുമാനിച്ചത്. വ്യാഴാഴ്ച മേഖലാ ഡയറക്ടർ രേഖകളുമായി ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് ഡൽഹിയിലിരിക്കുന്നവർ അറിയുന്നില്ലെന്ന് കോടതി വിമർശിച്ചു. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് സിബിഎസ്ഇ അറിയുന്നുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വിദ്യാഭ്യാസ ഡയറക്ടർ, ഡിപിഒ, പൊലീസ് എന്നിവരെ കോടതി കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.

അഫിലിയേഷൻ ഉണ്ടെന്നു കാണിച്ച് അധ്യയന വർഷം പൂർത്തിയാക്കിയ 34 വിദ്യാർത്ഥികൾക്കാണ് ഇന്ന് തുടങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പങ്കെടുക്കാനാൻ സാധിക്കാതെ പോയത്. ഇതിൽ 29 വിദ്യാർത്ഥികൾ ഈ സ്‌കൂളിലുള്ളവരും ആറു പേർ സമീപത്തെ വേറെ രണ്ട് സ്‌കൂളുകളിലും പഠിച്ചവരാണ്. മുൻ വർഷങ്ങളിൽ സമീപത്തെ അഫിലിലേയഷനുള്ള സ്‌കൂൾ വഴി അപേക്ഷിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയിരുന്നത്. ഇത്തവണ കൺസെന്റ് ലറ്റർ നൽകിയെങ്കിലും സിബിഎസ്ഇ അനുമതി നിഷേധിച്ചതോടെയാണ് സ്‌കൂൾ അധികൃതർ വെട്ടിലായത്. സ്‌കൂൾ മാനേജ്മെന്റ് കോടതിയെ സമീപിച്ചെങ്കിലും അടുത്ത ദിവസം പരിഗണിക്കാനായി മാറ്റിവച്ചത് വിനയായി. എന്നാൽ ഇക്കാര്യങ്ങൾ സമയത്ത് വിദ്യാർത്ഥികളെ അറിയിക്കാതിരിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചത്. ഹാൾടിക്കറ്റ് ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥികൾ പരിഭ്രാന്തരായി അന്വേഷിച്ചപ്പോഴാണ് അഫിലിയേഷൻ ഇല്ലാത്ത വിവരം മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ഇതോടെ പ്രതിഷേധവുമായി മാതാപിതാക്കളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു.

പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാക്കിയ സംഭവത്തിൽ സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് നടപടി. വഞ്ചനാക്കുറ്റം ചുമത്തി സ്‌കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസ്, ഇദ്ദേഹത്തിന്റെ ഭാര്യയും സ്‌കൂൾ മാനേജരുമായ മാഗി അരൂജ എന്നിവരെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. സിബിഎസ്ഇ അഫിലിയേഷൻ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ലഭിച്ച പശ്ചാത്തലത്തിൽ സ്‌കൂൾ രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. അതേ സമയം തെറ്റു സംഭവിച്ചെന്നും വിദ്യാർത്ഥികളുടെ അടുത്ത വർഷത്തെ പഠന ചെലവെടുക്കാമെന്ന നിലപാടാണ് സ്‌കൂൾ അധികൃതർ കൈക്കൊണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP