Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഗ്യം അപ്രതീക്ഷിതമെങ്കിലും എത്തിയത് അർഹതപ്പെട്ട കൈകളിലേക്ക്; തമിഴ്‌നാട്ടുകാരി ധനലക്ഷ്മിയെ ഭാഗ്യദേവത കടാക്ഷിച്ചത് കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ രൂപത്തിൽ; ധനികയായെങ്കിലും കടല വിൽപ്പന തുടരാനുറച്ച് ഈ തമിഴ് പെൺകൊടി

ഭാഗ്യം അപ്രതീക്ഷിതമെങ്കിലും എത്തിയത് അർഹതപ്പെട്ട കൈകളിലേക്ക്; തമിഴ്‌നാട്ടുകാരി ധനലക്ഷ്മിയെ ഭാഗ്യദേവത കടാക്ഷിച്ചത് കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ രൂപത്തിൽ; ധനികയായെങ്കിലും കടല വിൽപ്പന തുടരാനുറച്ച് ഈ തമിഴ് പെൺകൊടി

മറുനാടൻ ഡെസ്‌ക്‌

ചേർത്തല: ഭാഗ്യങ്ങൾ വരുന്നത് അപ്രതീക്ഷിതമാണെങ്കിലും അത് വരുന്നത് അർഹതപ്പെട്ടവരുടെ കൈയിലാകുമ്പോൾ അറിയുന്നവർക്കുകൂടി സന്തോഷമാകും. അത്തരത്തിലാണ് അപ്രതീക്ഷിതമായി ധനലക്ഷ്മിയെ തേടിയെത്തി് 80 ലക്ഷത്തിന്റെ കാര്യവും. ഉപജീവനത്തിനായി നടത്തുന്ന കടലവിൽപ്പനയ്ക്കിടെയാണ് ധനലക്ഷ്മിയെ തേടി ഭാഗ്യദേവത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി അവതരിച്ചത്.

നിനച്ചിരിക്കാതെ ധനികയായെങ്കിലും ധനലക്ഷ്മി അതിൽ മതിമറക്കുന്നില്ല. ഇതുവരെ തന്റെ ഉപജീവന വഴിയായ കടല വിൽപ്പന തുടരാനാണീ തമിഴ് പെൺകൊടിയുടെ തീരുമാനം.തേനിയിൽ നിന്നെത്തി ഉത്സവ പറമ്പുകളിലും മറ്റും കടലയും കപ്പലണ്ടിയും വിൽപ്പന നടത്തുകയാണ് ധനലക്ഷ്മി. കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമാണ് ഈ മുപ്പതുകാരിക്കു ലഭിച്ചത്. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിൽ പി.എൽ. 472837 എന്ന നമ്പറിലെ ടിക്കറ്റിനാണ് സമ്മാനം.

വല്ലപ്പോഴും ലോട്ടറിയെടുക്കുന്ന ധനലക്ഷ്മി അർത്തുങ്കലിൽനിന്നാണ് ടിക്കറ്റെടുത്തത്. സമ്മാനാർഹമായ ടിക്കറ്റ് കനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. നാലുപതിറ്റാണ്ടു മുൻപ് തേനിയിൽനിന്ന് എത്തിയ പരേതനായ ചിന്നയ്യന്റെയും അഴകമ്മയുടെയും എട്ടു മക്കളിൽ നാലാമത്തെതാണ് ധനലക്ഷ്മി. അർത്തുങ്കലിലാണ് വാടകയ്ക്കു താമസിക്കുന്നത്.പത്തുവർഷം മുൻപാണ് ചിന്നയ്യൻ മരിച്ചത്. ഇത്രയും നാളും വാടകയ്ക്കു താമസിച്ചതിനാൽ സ്വന്തമായി വീട് നിർമ്മിക്കാൻ സമ്മാനത്തുക ഉപയോഗിക്കുമെന്ന് ധനലക്ഷ്മി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP