Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ ഇനി പൊലീസുകാർ ശ്രദ്ധിക്കണം; സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തി ഡിജിപിയുടെ സർക്കുലർ

സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ ഇനി പൊലീസുകാർ ശ്രദ്ധിക്കണം; സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തി ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: പൊലീസുകാർ ഫേസ്‌ബുക്കും വാട്‌സ്ആപ്പും പോലുള്ള സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ ഇനി ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ കരുതലെടുക്കണമെന്ന കാര്യത്തിൽ ഡിജിപി ടി പി സെൻകുമാർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ പൊലീസുകാർ പ്രതികരിക്കാൻ പാടില്ല. കേസ് അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഉത്തരവിലുണ്ട്.

രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകളും കമന്റുകളും ലൈക്കുകളും ചെയ്യാൻ പാടില്ല. ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഔദ്യോഗിക ഇ മെയിൽ ഐ.ഡി ഇതിനായി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP