Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഡിജിപി; നിരപരാധികളെ പൊലീസ് പ്രതിയാക്കുന്നില്ല; ജാഗ്രതയോടെയുമുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഡിജിപി; നിരപരാധികളെ പൊലീസ് പ്രതിയാക്കുന്നില്ല; ജാഗ്രതയോടെയുമുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ. നടി ആക്രമിക്കപ്പെട്ട കേസ് അടക്കം സംസ്ഥാനത്ത് അടുത്തിടെയുണ്ടായ കുറ്റകൃത്യങ്ങളുടെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായ അക്ഷേപങ്ങൾ ഉന്നയിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട കേസ് അടക്കം സംസ്ഥാനത്ത് അടുത്തിടെയുണ്ടായ കുറ്റകൃത്യങ്ങളുടെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായ അക്ഷേപങ്ങൾ ഉന്നയിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് വേണ്ടിയും നിയമപരമായും ജാഗ്രതയോടെയുമുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എ.ഡി.ജി.പി ബി സന്ധ്യയ്ക്ക് മേൽനോട്ട ചുമതല മാത്രമാണുള്ളത്. സ്വാമി ഗംഗേശാനന്ദ ഉൾപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ബി സന്ധ്യ ഈ സംഘത്തിലില്ല. നിരപരാധികളായ ഒരാളെയും പൊലീസ് പ്രതികളാക്കില്ല. എന്നാൽ കുറ്റം ചെയ്യുന്നവർ എത്ര ഉന്നതനായാലും രക്ഷപെടാൻ അനുവദിക്കുകയുമില്ല. തെളിവുകളും വസ്തുതകളും മാത്രമാണ് കേസ് അന്വേഷണത്തിൽ പൊലീസ് പരിഗണിക്കുന്നത്.

നിയമപരമായും ശസാത്രീയമായും അന്വേഷണം പുരോഗമിക്കുന്ന കേസുകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിൽ വ്യക്തിപരമായ ആക്ഷേപങ്ങൾ പൊതുവേദികളിൽ ഉന്നയിക്കുന്നത് നിയമവ്യവസ്ഥയെ മാനിക്കുന്ന ആരിൽനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇത്തരം നടപടികളിൽനിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്ന് ഡി.ജി.പി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP