Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം നിലയിൽ വീഡിയോകൾ നിർമ്മിക്കുന്ന പരിപാടി വേണ്ട; പൊലീസ് വീഡിയോകൾക്ക് കടിഞ്ഞാണിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ; വീഡിയോ നിർമ്മിക്കണമെങ്കിൽ ഡി.ജി.പിയുടേയോ, എ..ഡി.ജി.പിയുടേയോ അനുമതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് നിർമ്മിക്കുന്ന വീഡിയോകൾക്ക് കടിഞ്ഞാണിട്ട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.ഡി.ജി.പിയുടെയോ പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയുടെയോ അനുമതിയില്ലാതെ വീഡിയോകൾ നിർമ്മിക്കരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥർ കൊവിഡ് പശ്ചാത്തലത്തിൽ സ്വന്തം നിലയിൽ വീഡിയോകൾ നിർമ്മിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മാധ്യമങ്ങളോ പൊതുജനങ്ങളോ പൊലീസ് ചെയ്യുന്ന നല്ല കാര്യങ്ങളുടെ വീഡിയോ ചെയ്യുകയാണെങ്കിൽ വകുപ്പ് മേധാവിയുടെ അനുമതിയോടുകൂടി എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ വീഡിയോ നിർമ്മിക്കാൻ പാടില്ല. അവശ്യഘട്ടം വന്നാൽ ഡി.ജി.പിയുടേയോ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെയോ അനുമതിയോടുകൂടി ഇത്തരം ചിത്രീകരണങ്ങൾ നടത്താം.

പൊലീസിന്റെ കലാ പ്രകടനങ്ങളുടെ വീഡിയോകളും നിർമ്മിക്കരുതെന്നും ഉത്തരവിൽ പറയുന്നു.പൊലീസ് മീഡിയാ സെന്ററിന്റെ കീഴിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം മുന്നൂറിലധികം വീഡിയോകൾ പുറത്തിറക്കിയിരുന്നു. കോൺസ്റ്റബിൾ മുതൽ മുതിർന്ന ചുമതലയിലുള്ള ഉദ്യോഗസ്ഥർ വരെ വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു.

വീഡിയോകൾക്കായി പൊലീസ് ചലച്ചിത്ര താരങ്ങളെയടക്കം സമീപിച്ചിരുന്നു.ഇതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ കൂടുതൽ ശ്രദ്ധ വീഡിയോ നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് വകുപ്പിനുള്ളിൽനിന്നുതന്നെ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP