Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്നുവെന്ന പരാമർശം: മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാൻ ബെഹ്‌റയ്ക്ക് അനുമതി; കെപിസിസി അദ്ധ്യക്ഷന്റെ വിവാദപരാമർശം തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട്

ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്നുവെന്ന പരാമർശം: മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാൻ ബെഹ്‌റയ്ക്ക് അനുമതി; കെപിസിസി അദ്ധ്യക്ഷന്റെ വിവാദപരാമർശം തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡി.ജി.പി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന പ്രസ്താവനയെ ചൊല്ലി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാൻ അനുമതി. മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ ആഭ്യന്തരവകുപ്പാണ് ഡിജിപിക്കു അനുമതി നൽകിയത്. പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിയെ വിമർശിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു വിമർശനം. .

പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലിസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സർക്കുലറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയ ശേഷമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഓരോ പൊലിസുകാരന്റെയും സർവവിവരങ്ങളും ശേഖരിച്ച് സിപിഎം ഓഫിസിലെത്തിക്കുന്ന പോസ്റ്റുമാന്റെ പണിയാണ് ഇപ്പോൾ ഡി.ജി.പി ചെയ്യുന്നത്. ഇത് കേരളാ പൊലിസിന് അപമാനമാണ്. ഡി.ജി.പി ഇറക്കിയ സർക്കുലറിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സർക്കുലർ എത്രയും വേഗം പിൻവലിക്കണം. പൊലിസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡി.ജി.പിയുടെ സർക്കുലർ.

സ്വതന്ത്രവും നിർഭയവുമായി സമ്മതിദാനാവകാശം നിർവഹിക്കാനുള്ള പൊലിസുകാരുടെ മൗലിക അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പൊലിസുകാരെ ഉപയോഗിച്ച് വ്യാപകമായി വൻതുക പിരിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. അത് അന്വേഷിക്കാൻ സർക്കാർ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP