Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചാണകം ലഭ്യമല്ലാത്തതിനാൽ തിരിച്ചറിയാത്ത മരം വരെ ഭസ്മമുണ്ടാക്കാൻ ഉപയോഗിച്ചു; തളിപ്പറമ്പ് രാജരാജക്ഷേത്രത്തിൽ നിന്നും ഭസ്മം അണിഞ്ഞവർക്ക് പൊള്ളലേറ്റതിന് പിന്നാലെ ചികിത്സ തേടി; ഭക്തർ പരാതിയുമായി ടിടികെ ദേവസ്വം ഓഫീസിലെത്തിയതോടെ ക്ഷേത്രഭാരവാഹികളോട് വിശദീകരണം നൽകാൻ നിർദ്ദേശം

ചാണകം ലഭ്യമല്ലാത്തതിനാൽ തിരിച്ചറിയാത്ത മരം വരെ ഭസ്മമുണ്ടാക്കാൻ ഉപയോഗിച്ചു; തളിപ്പറമ്പ് രാജരാജക്ഷേത്രത്തിൽ നിന്നും ഭസ്മം അണിഞ്ഞവർക്ക് പൊള്ളലേറ്റതിന് പിന്നാലെ ചികിത്സ തേടി; ഭക്തർ പരാതിയുമായി ടിടികെ ദേവസ്വം ഓഫീസിലെത്തിയതോടെ ക്ഷേത്രഭാരവാഹികളോട് വിശദീകരണം നൽകാൻ നിർദ്ദേശം

രഞ്ജിത്ത് ബാബു

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും വിഭൂതി (ഭസ്മം) അണിഞ്ഞവർക്ക് പൊള്ളലേറ്റു. ക്ഷേത്ര ദർശനം നടത്തിയവർക്ക് നൽകിയ വിഭൂതി പ്രസാദം തൊട്ടവർക്കാണ് നെറ്റിയിലും കൈകളിലും പൊള്ളലും ചൊറിച്ചിലും അനുഭവപ്പെട്ടത്. പൊള്ളലേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭക്ത ജനങ്ങൾ പരാതിയുമായി ടി.ടി.കെ ദേവസ്വം ഓഫീസിലെത്തി വിവരമറിയിച്ചതോടെയാണ് ക്ഷേത്രാധികൃതർക്കും കാര്യം ബോധ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി പറയുന്നു.

രാവിലെ മുതൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്ക് വിഭൂതി പ്രസാദം നൽകിയിരുന്നു. ഭസ്മം നിർമ്മിക്കുന്നതിന് ഉപയോഗിച്ച മരങ്ങളിൽ ചേറ് മരം ഉൾപ്പെട്ടതാവാം കാരണമെന്ന് ഭക്ത ജനങ്ങൾ പറയുന്നെങ്കിലും ക്ഷേത്ര അധികൃതർ ഇത് നിഷേധിക്കുന്നു. പരാതികൾ വ്യാപകമായതിനെ തുടർന്ന് ഭസ്മം കോഴിക്കോട്ടെ ലാബോറട്ടറിയിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർ നടപടി കൈക്കൊള്ളുമെന്നും എക്സിക്യൂട്ടീവ് ഓഫീസർ പറയുന്നു. യഥാർത്ഥ വിഭൂതി ഉണ്ടാക്കേണ്ടത് കറുത്ത പശുവിന്റെ രാവിലത്തെ ചാണകം ഉണക്കിയെടുത്ത് പൊടിച്ച് കത്തിച്ചതിന് ശേഷമുള്ള ഭസ്മമാണ്. ചാണകം ലഭ്യമല്ലാത്തതിനാൽ പകരം ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന വിറകിൽ നിന്നാണ് ഉണ്ടാക്കുന്നത്. പ്ലാവ്, ചമത തുടങ്ങിയ ഔഷധ ഗുണമുള്ള മരങ്ങളുടെ ചാരമാണ് വിഭൂതിയാക്കേണ്ടത്.

എന്നാൽ അതിന് പകരം മരം ഏതെന്ന് അറിയാത്ത പലതും വിഭൂതിയായി മാറുകയാണ്. അതിന്റെ ഫലമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഭക്തജനങ്ങൾക്ക് പൊള്ളലേൽക്കാൻ കാരണമായത്. ചന്ദനക്കടത്തുകാരിൽ നിന്നും ക്ഷേത്രാവശ്യങ്ങൾക്ക് ചന്ദനം വാങ്ങുന്ന പതിവും ചില ക്ഷേത്രങ്ങളിൽ നിലവിലുണ്ട്. വൻ വില കൊടുത്ത് ചന്ദനം ഔദ്യോഗികമായി വാങ്ങുന്നതിന് പകരം പ്രാദേശിക തലത്തിൽ നിന്നും ചന്ദനം വാങ്ങുന്ന സമീപനമാണ് ചില ക്ഷേത്രങ്ങൾ സ്വീകരിച്ചു പോന്നത്. ചന്ദനത്തിന്റെ മറവിൽ മറ്റെന്തെങ്കിലും മരം ഉൾപ്പെടുത്തിയാലും തിരിച്ചറിയാൻ പ്രയാസമാണ്.

ചന്ദനത്തിന്റെ കാതലും ഗുണമേന്മയും ഒന്നും നോക്കിയല്ല ചില ക്ഷേത്ര ഭാരവാഹികൾ ഇത് വാങ്ങുന്നത്. കടത്തുകാരിൽ നിന്നും വിലകുറച്ച് ലഭിക്കുന്നതുകൊണ്ടാണ് ഇത് വാങ്ങിക്കുന്നത്. അടുത്ത കാലത്തായി ക്ഷേത്രങ്ങളിലെ കളഭത്തിലും വ്യാജൻ വന്നു ചേർന്നിട്ടുണ്ട്. ചന്ദനത്തിലും കളഭത്തിലും ചെളി ചേർത്ത് പനിനീരൊഴിച്ച് പരുവപ്പെടുത്തുന്നതായും ആരോപണമുണ്ട്. യഥാർത്ഥ കളഭം കണികാണാനേയില്ല. ഭക്തിയുടെ മറവിൽ ലാഭേച്ഛ മാത്രം കണക്കാക്കിയാണ് കളഭവും വാങ്ങി പോകുന്നത്. ഇതെല്ലാം നെറ്റിയിലും ശരീരത്തിലും ചാലിക്കുമ്പോൾ ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്കും ഇടവരുത്തിയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP