Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പലപ്പുഴ പാൽപ്പായസവും കൊട്ടാരക്കര ഉണ്ണിയപ്പവും വ്യാജമായി നിർമ്മിച്ചുള്ള കച്ചവടം ഇനി നടപ്പില്ല; വഴിപാട് പ്രസാദ ഇനങ്ങൾക്ക് പേറ്റന്റ് നേടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം നടപടിയെന്ന് പ്രസിഡന്റ് എ.പത്മകുമാർ

അമ്പലപ്പുഴ പാൽപ്പായസവും കൊട്ടാരക്കര ഉണ്ണിയപ്പവും വ്യാജമായി നിർമ്മിച്ചുള്ള കച്ചവടം ഇനി നടപ്പില്ല; വഴിപാട് പ്രസാദ ഇനങ്ങൾക്ക് പേറ്റന്റ് നേടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം നടപടിയെന്ന് പ്രസിഡന്റ് എ.പത്മകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാൽപ്പായസം ഭക്തരെ തെറ്റിദ്ധരിപ്പിച്ച്,വ്യാജമായി നിർമ്മിച്ച് ചില ബേക്കറികളിൽ വിൽക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് തിരുവിതാം കൂർ ദേവസ്വം ബോർഡ് അത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരികയാണ്.കൂടാതെ ഈ പശ്ചാത്തലത്തിൽ അമ്പലപ്പുഴ പാൽപ്പായസം, കൊട്ടാരക്കര ഗണപതി ക്ഷേത്ര ഉണ്ണിയപ്പം, ശബരിമല അരവണ, ഉണ്ണിയപ്പം തുടങ്ങിയ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ വഴിപാട് പ്രസാദ ഇനങ്ങൾക്ക് പേറ്റന്റ് നേടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി തുടങ്ങിരിക്കുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.

ചില ബേക്കറികൾക്ക് പുറമെ കേറ്ററിങ് സ്ഥാപനങ്ങളും കല്യാണങ്ങൾക്ക് പാചകക്കാരും ഉൾപ്പെടെ അമ്പലപ്പുഴ പാൽപ്പായസം എന്ന രീതിയിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പായസം ഉണ്ടാക്കി പണം ഈടാക്കി നൽകുന്നുണ്ട്. ഇക്കാര്യത്തിലും നിയമനടപടി സ്വീകരിക്കേണ്ടതായി ദേവസ്വം ബോർഡ് കാണുന്നു. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചതായും പ്രസിഡന്റ് അറിയിച്ചു. ഇതിനു പുറമെ വിഷയത്തിൽ നിയമവകുപ്പിന്റെ സഹായത്തോടെ തുടർനടപടികൾ സ്വീകരിക്കാൻ ദേവസ്വം കമ്മിഷണർ എം.ഹർഷനെ ബോർഡ് ചുമതലപ്പെടുത്തി. ദേവസ്വം ബോർഡിന്റെ ചരിത്രത്തിലാദ്യമായാണ് വഴിപാട് സാധനത്തിന് ഇത്തരത്തിൽ പേറ്റന്റ് നേടാൻ നടപടി സ്വീകരിക്കുന്നതെന്നും എ.പത്മകുമാർ വ്യക്തമാക്കി.

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് കച്ചവട ആവശ്യത്തിനായി ദുരുപയോഗം ചെയ്യുന്നത് ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ട സമയത്ത് തന്നെ ബോർഡ് നിയമനടപടി സ്വീകരിച്ച് തുടങ്ങി. കഴിഞ്ഞദിവസം ചേർന്ന ദേവസ്വം ബോർഡിന്റെ സമ്പൂർണയോഗം വിഷയം ചർച്ചചെയ്ത് ആണ് വഴിപാട് ഇനങ്ങൾക്ക് പേറ്റന്റ് നേടിയെടുക്കുന്നതിനായി തീരുമാനിച്ചത്. ഇക്കാര്യം വീണ്ടും ബോർഡ് ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP