Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ലക്ഷം തീർത്ഥാടകർക്ക് അന്നമൂട്ടി ദേവസ്വം ബോർഡ്; സന്നിധാനത്തെ സൗജന്യ ഭക്ഷണ വിതരണം തടസങ്ങളില്ലാതെ തുടരുമെന്ന് ബോർഡ്

ഒരു ലക്ഷം തീർത്ഥാടകർക്ക് അന്നമൂട്ടി ദേവസ്വം ബോർഡ്; സന്നിധാനത്തെ സൗജന്യ ഭക്ഷണ വിതരണം തടസങ്ങളില്ലാതെ തുടരുമെന്ന് ബോർഡ്

സ്വന്തം ലേഖകൻ

ശബരിമല: മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനെത്തിയ ലക്ഷങ്ങൾക്ക് ആശ്വാസമായി ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ സൗജന്യ ഭക്ഷണവിതരണം. ഇതിനോടകം ഒന്നരലക്ഷം തീർത്ഥാടകർദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാനെത്തി. മൂന്നുനേരവും സൗജന്യമായാണ് ഭക്ഷണം നൽകുന്നത്.

ഒരേസമയം 5000 പേർക്ക് ഭക്ഷണം കഴിക്കാനാകും. പുലർച്ചെ ഏഴിന് ഭക്ഷണവിതരണം ആരംഭിക്കും. ഏഴുമുതൽ 11വരെ ഉപ്പുമാവും കടലയും ചുക്കുകാപ്പിയും 12.30 മുതൽ പകൽ മൂന്നരവരെ പുലാവും സാലഡും അച്ചാറും ഉൾപ്പെടുന്ന ഉച്ചഭക്ഷണം, വൈകിട്ട് ഏഴുമുതൽ കഞ്ഞിയും ലഭിക്കും. ഒരു സ്‌പെഷ്യൽ ഓഫീസർ ഉൾപ്പെടെ ഇരുനൂറോളം പേരാണ് ഇവിടെ സേവനത്തിനുള്ളത്.

രണ്ടുദിവസം കൂടുമ്പോൾ ട്രാക്ടർ സംവിധാനം ഉപയോഗിച്ച് ഉൽപന്നങ്ങൾ എത്തിക്കും. ഇ -ടെണ്ടർ നടപടികളിലൂടെയാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്. തീർത്ഥാടകർക്ക് തടസമില്ലാതെ ഭക്ഷണം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് അസി. എക്‌സിക്യൂട്ടീവ് ഓഫീസർ എം രവികുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP