Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ആരെയെങ്കിലും മതം മാറിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല.; മതം മാറിയതുകൊണ്ടാണ് ദേവസഹായം പിള്ളയെ വധിച്ചത് എന്ന് ചിലർ തെറ്റിദ്ധരിപ്പിക്കൽ; വധശിക്ഷ തേക്ക് മോഷണത്തിനെന്ന് ചരിത്രകാരൻ ഡോ ടിപി ശങ്കരൻകുട്ടി നായർ

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ആരെയെങ്കിലും മതം മാറിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല.; മതം മാറിയതുകൊണ്ടാണ് ദേവസഹായം പിള്ളയെ വധിച്ചത് എന്ന് ചിലർ തെറ്റിദ്ധരിപ്പിക്കൽ; വധശിക്ഷ തേക്ക് മോഷണത്തിനെന്ന് ചരിത്രകാരൻ ഡോ ടിപി ശങ്കരൻകുട്ടി നായർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയെ മതം മാറിയതിനല്ല തിരുവിതാംകൂർ മഹാരാജാവ് വധശിക്ഷ വിധിച്ചത്, മറിച്ച് അനധികൃതമായി തേക്കുമരങ്ങൾ മുറിച്ചുകടത്തിയതിനും മറ്റു ദേശദ്രോഹപ്രവർത്തനങ്ങൾ നടത്തിയതിനുമാണെന്ന് പ്രശസ്ത ചരിത്രകാരനായ ഡോ. ടി.പി. ശങ്കരൻകുട്ടി നായർ. ചിന്താവേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ 'ദൈവസഹായം പിള്ള വികലമാക്കപ്പെടുന്ന ചരിത്രം' എന്ന വിഷയത്തിൽ സി.എം. ആഗർ എഴുതിയ 'ചർച്ച് ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' എന്ന പുസ്തകത്തെ ഉദ്ധരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ആരെയെങ്കിലും മതം മാറിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ഏതെങ്കിലും വിധത്തിൽ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. മതം മാറിയതുകൊണ്ടാണ് ദേവസഹായം പിള്ളയെ വധിച്ചത് എന്ന് ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. തിരുവിതാംകൂറും കൊച്ചിയും മലബാറും ഒക്കെ മതസഹിഷ്ണുതയുടെ നാടായിരുന്നു. തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് നട്ടാലം ഇലങ്കം ലെയ്നിൽ ദേവകിയമ്മയുടെയും വാസുദേവൻ നമ്പൂതിരിയുടെ മകനായി ജനിച്ച നീലകണ്ഠപിള്ളയുടെ ഈശ്വരവിശ്വാസവും മികവും കണ്ടാണ് പാലസ് മാനേജരായിരുന്ന ശിങ്കം അണ്ണാവിയുടെ ശുപാർശയിൽ പാലസ് അസിസ്റ്റന്റായി നിയമിക്കുന്നത്. ആയിടയ്ക്കായിരുന്നു കുളച്ചൽ യുദ്ധം നടന്നത്.

യുദ്ധത്തിൽ തോറ്റ ഡച്ച് പട ഇൻഡോനേഷ്യയിലേക്ക് പോയി. അവരുടെ കമാൻഡർ ഇൻ ചീഫ് ആയിരുന്ന ഡിലനോയിയെ യുദ്ധത്തടവുകാരനായി പിടിക്കുകയും ഒടുവിൽ അയാളെ തിരുവിതാംകൂർ സൈന്യത്തിന്റെ ജനറൽ ആക്കുകയും ചെയ്തു. ഡിലനോയിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് നീലകണ്ഠപിള്ള മതം മാറി ക്രിസ്ത്യാനിയായി ലസാറസ് (ലാസർ) എന്ന പേര് സ്വീകരിച്ചത്. ലാറ്റിൻ ഭാഷയിൽ ദൈവത്തിനോട് അടുപ്പമുള്ളവൻ എന്നാണാ വാക്കിനർത്ഥം. അങ്ങനെയാണ് ദേവസഹായം പിള്ളയായത്. അയാൾ മതം മാറിയ പള്ളി പുനരുദ്ധരിക്കാൻ രാജാവിനെയോ കൊട്ടാരം അധികാരികളെയോ അറിയിക്കാതെ അനധികൃതമായി വൻ തോതിൽ തേക്ക് മരം മുറിച്ച് നൽകിയതിനാണ് ദേവസഹായത്തെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നതും കുറ്റം തെളിയിക്കപ്പെട്ടതോടെ വധിക്കുന്നതും. ഇത് 'ചർച്ച് ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' എന്ന ക്രിസ്ത്യൻ പ്രസിദ്ധീകരണത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് ഡോ. ടി.പി. ശങ്കരൻ കുട്ടി നായർ പറഞ്ഞു.

ശ്രീപത്മനാഭ ഭക്തജന സമിതി ജനറൽ കൺവീനർ ആയിരുന്ന എ. കസ്തൂരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, അനന്തപുരി ഹിന്ദു ധർമപരിഷത് ചെയർമാൻ എം.ഗോപാൽ, ചിന്താവേദി ജനറൽ സെക്രട്ടറി പ്രദീപ് ശ്രീധരൻ, സരിൻ ശിവൻ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP