Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്നോളജിയും ഇൻഫ്രാസ്ട്രക്ച്ചറും കേരളത്തിനായി കൈകോർക്കുന്നു; നവകേരള നിർമ്മിതിക്ക് അരങ്ങൊരുക്കാൻ ഡിസൈൻ കേരളാ സമ്മിറ്റുമായി സംസ്ഥാന സർക്കാർ; ഡെന്മാർക്കിലെ കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തം ഡിസൈൻ കേരളാ സമ്മിറ്റിനെ വ്യത്യസ്തമാക്കുന്നു; ഡിസൈൻ കേരളാ സമ്മിറ്റ് 11 മുതൽ 15 വരെ കൊച്ചിയിൽ

ടെക്നോളജിയും ഇൻഫ്രാസ്ട്രക്ച്ചറും കേരളത്തിനായി കൈകോർക്കുന്നു; നവകേരള നിർമ്മിതിക്ക് അരങ്ങൊരുക്കാൻ ഡിസൈൻ കേരളാ സമ്മിറ്റുമായി സംസ്ഥാന സർക്കാർ; ഡെന്മാർക്കിലെ കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തം ഡിസൈൻ കേരളാ സമ്മിറ്റിനെ വ്യത്യസ്തമാക്കുന്നു; ഡിസൈൻ കേരളാ സമ്മിറ്റ് 11 മുതൽ 15 വരെ കൊച്ചിയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: നവ കേരള നിർമ്മിതിക്ക് മുന്നിൽ എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും ഈ കാര്യത്തിൽ സർക്കാർ മുന്നോട്ടു തന്നെ എന്നതിന്റെ പ്രകടമായ തെളിവായി മാറുകയാണ് കൊച്ചി ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഡിസൈൻ കേരളാ സമ്മിറ്റ്. പ്രളയാന്തര കേരളം എങ്ങിനെയായിരിക്കണം എന്ന കാര്യത്തിലുള്ള ആശയ മാതൃകയാണ് വിവിധ ഡിസൈൻ വിദഗ്ദരിൽ നിന്നും സർക്കാർ ക്ഷണിക്കുന്നത്. അന്താരാഷ്ട്ര ഡിസൈൻ രംഗത്ത് പ്രശസ്തരായ ഡെന്മാർക്കിലെ കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ടീവ് ഡിസൈനുമായി ചേർന്ന് മുഖ്യമന്ത്രിയുടെ ഐടി വിഭാഗമാണ് ഡിസൈൻ കേരളാ സമ്മിറ്റ് ഒരുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈൻ ഫെസ്റ്റിവൽ ആയി മാറാൻ പോവുകയാണ് ഡിസൈൻ കേരളാ സമ്മിറ്റ്. ടെക്നോളജിയും ഇൻഫ്രാസ്ട്രക്ച്ചറും കേരളത്തിനായി ഒരേ രീതിയിൽ സംയോജിക്കുകയാണ് കേരളാ ഡിസൈൻ സമ്മിറ്റിൽ.

ലോകത്തിലെ വാസ്തുശില്പ വിദഗ്ദരും ഡിസൈൻ തിങ്കേഴ്സും പ്രളയാനന്തര കേരളത്തിനായി കൈകോർക്കുന്നു എന്നതാണ് ഡിസൈൻ കേരളാ സമ്മിറ്റിന്റെ സവിശേഷത. ഡിസംബർ 11 മുതൽ 12 വരെ ഡിസൈൻ കേരളാ സമ്മിറ്റ് നടക്കുമ്പോൾ ഒപ്പമുള്ള പോസ്റ്റർ ഡിസൈൻ ചലഞ്ച് ഡിസംബർ 15 വരെ നീളും. ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി.ഷിബുലാൽ, ബിബിസി ക്രിയേറ്റിവ് ഡയറക്ടർ ഫിലിപ്പോ കുട്ടിക, വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ പ്രസിഡന്റ് ശ്രീനി ആർ ശ്രീനിവാസൻ, ഐബിഎസ് സോഫ്‌റ്റ്‌വെയർ എക്‌സിക്യൂട്ടീവ് ചെയർമാൻ വി.കെ,മാത്യുസ്, അലോക് നന്ദി, സിദ്ധാർത്ഥ ബാലചന്ദ്രൻ തുടങ്ങി ഒട്ടനവധി പ്രമുഖർ ഡിസൈൻ കേരളാ സമ്മിറ്റിൽ പങ്കാളികളാകും അന്തരാഷ്ട്ര തലത്തിൽ ഡിസൈനിലും ആർകിടെക്ച്ചർ രംഗത്തുമുള്ള വിദഗ്ദരാണ് ഈ സമ്മിറ്റ് ബോൾഗാട്ടിയിൽ നയിക്കുന്നത്. ഒപ്പം കേരളത്തിലെ വിദഗ്ദരും ഒപ്പമുണ്ടാകും.

നവ കേരള നിർമ്മിതി സമയത്ത് ഈ ആശയത്തിനൊപ്പം വിവിധ ഡിസൈനുകളും ഒപ്പമുണ്ടാകും. ടെക്നോളജികളും ഡിസൈനുകളും നവകേരള നിർമ്മിതി സമയത്ത് അതിൽ ഉൾക്കൊള്ളിക്കും. ഒന്ന് വിവിധ ഡിസൈൻ രീതികൾ ഉൾക്കൊള്ളിക്കുക. രണ്ടു നൂതന ടെക്നോളജി ഉപയോഗിക്കുക. ഇതിനായി അന്താരാഷ്ട്ര വിദഗ്ദ്ധരെ രംഗത്തിറക്കുക. ഇവരുടെ ആശയങ്ങൾക്ക് കേരളീയ രൂപം കൈവരിക്കാൻ കേരള വിദഗ്ധരെ ഒപ്പം നിർത്തുക. ഇതാണ് ഡിസൈൻ കേരളാ സമ്മിറ്റിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്. ഡിസൈൻ കേരളാ സമ്മിറ്റിലെ ആശയങ്ങൾ ഒരു നോളേജ് പേപ്പർ ആക്കി മാറ്റും. ഈ നോളേജ് പേപ്പർ സർക്കാരിന്റെ അതത് വിഭാഗങ്ങളിലേക്ക് റഫറൻസിനായി സർക്കുലേറ്റ് ചെയ്യും. നവ കേരളം നിർമ്മിതിക്ക് ഈ ടെക്നോളജിയും ഡിസൈനുകളും നമുക്ക് ഉപയോഗിക്കാൻ കഴിയും-മുഖ്യമന്ത്രിയുടെ ഐടി വിഭാഗത്തിലെ ചീഫ് മിനിസ്റ്റേഴ്‌സ് ഫെല്ലോ അരുൺ ബാലചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഡിസൈനുകൾ പ്രദർശിപ്പിക്കാൻ ഡിസൈൻ ഡിസ്ട്രിക്ട് കൂടി ഈ കാലയളവിൽ ബോൾഗാട്ടിയിൽ രൂപപ്പെടുത്തും. ഡിസൈനുകൾ ഒരു ഇൻസ്റ്റലേഷൻ ആക്കി ഈ ഡിസൈൻ ഡിസ്ട്രിക്റ്റിൽ പ്രദർശിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ ആയതിനാൽ നടത്തിപ്പിന് പൊതു പങ്കാളികളെ കണ്ടെത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. സെറായും, ഫെഡറൽ ബാങ്കും അസറ്റ് ഹോംസുമാണ് ഡിസൈൻ കേരളാ സമ്മിറ്റ് സ്പോൺസർമാർ. കൊച്ചി ബിനാലെയിൽ എത്തുന്നവർക്ക് കാണാൻ പാകത്തിൽ ആവും ഈ ഇൻസ്റ്റലേഷൻ ഒരുക്കുക. ബിനാലെയിൽ നിന്ന് ബോൾഗാട്ടിയിലേക്ക് സൗജന്യ ബോട്ടിങ് സൗകര്യം ഒരുക്കും. പൊതുജനങ്ങൾക്ക് വേണ്ടിയാണ് ഈ സൗജന്യ പ്രദർശനം. 11 നു രാത്രിയിൽ ഒരു മ്യൂസിക് ബാൻഡ് കൂടി ഒരുക്കുന്നുണ്ട്. അതിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP