Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശാഭിമാനി കൊച്ചി യൂണിറ്റ് ജീവനക്കാരൻ അന്തരിച്ചു; എ അജിത് കുമാറിന്റെ അന്ത്യം വൃക്ക സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിൽ കഴിയവേ

ദേശാഭിമാനി കൊച്ചി യൂണിറ്റ് ജീവനക്കാരൻ അന്തരിച്ചു; എ അജിത് കുമാറിന്റെ അന്ത്യം വൃക്ക സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിൽ കഴിയവേ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശാഭിമാനി കൊച്ചി യൂണിറ്റ് ഡിടിപി വിഭാഗം ചീഫ് ഇകെബി ഓപ്പറേറ്റർ (എസ്ജി) പൊന്നുരുന്നി ദീപംറോഡ് അരവിന്ദത്തിൽ എ അജിത് കുമാർ (52) അന്തരിച്ചു. സംസ്‌കാരം തിങ്കൾ പകൽ 11ന് പച്ചാളം ശ്മാശനത്തിൽ. വൃക്കസംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായർ വൈകിട്ട് 4.40 ഓടെ മരിച്ചു.

1990ൽ ദേശാഭിമാനിയിലെത്തിയ അജിത് 1991ൽ സ്ഥിരം ജീവനക്കാരനായി. ദേശാഭിമാനി കമ്പ്യൂട്ടർ അധിഷ്ഠിതമായി അച്ചടി ആരംഭിച്ചപ്പോൾ ഡിടിപി പരിശീലനത്തിന് നേതൃത്വം നൽകിയവരിലൊരാളായിരുന്നു. ഓരോ യൂണിറ്റിലും ആരംഭിച്ചപ്പോൾ അവിടെയെത്തി ഡിടിപി പരിശീലനത്തിന് നേതൃത്വം നൽകി. സിപിഐ എം ദേശാഭിമാനി ഡിടിപി ബ്രാഞ്ച് സെക്രട്ടറിയാണ്. മികച്ച കബഡി താരമായിരുന്നു.

ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്റെ (എഡ്രാക്ക്) ആരംഭകാലം മുതൽ ദീർഘകാലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ജില്ലയിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ ഏകീകരണത്തിന് പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ്. എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, തമ്മനം നളന്ദ പബ്ലിക്ക് സ്‌കൂൾ എന്നിവിടങ്ങളിൽ പിടിഎ പ്രസിഡന്റായിരുന്നു. പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെയും കെ കരുണാമയിയുടെയും (റിട്ട. അദ്ധ്യാപിക) മകനാണ്.

ഭാര്യ: ബിന്ദു മല്ലശ്ശേരി ( പോസ്റ്റ് മാസ്റ്റർ, തമ്മനം പോസ്റ്റ് ഓഫീസ്). മക്കൾ: ആതിര (കള്ളിയത്ത് ഗ്രൂപ്പ്) ആരതി (തേവര എസ്എച്ച് കോളേജ് എംകോം വിദ്യാർത്ഥിനി), അഭിജിത്ത് (മേരിമാതാ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി). മരുമകൻ: ബിബിൻ കൃഷ്ണ (ഐഡിബിഐ). സഹോദരൻ: എ രവി മേനോൻ (ആർ എം ഗ്രൂപ്പ്) . മൃതദേഹം തിങ്കൾ രാവിലെ 10.45ന് ദേശാഭിമാനി കൊച്ചി യൂണിറ്റിൽ പൊതുദർശനത്തിനുവയ്ക്കും. മരണത്തിൽ മന്ത്രി പി രാജീവ്, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവർ അനുശോചിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP