Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശാഭിമാനി ഓഫീസ് ആക്രമണം; കെ.എം അഭിജിത്ത് അടക്കം 50 പേർക്കെതിരെ കേസ്

ദേശാഭിമാനി ഓഫീസ് ആക്രമണം; കെ.എം അഭിജിത്ത് അടക്കം 50 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കൽപ്പറ്റ: ദേശാഭിമാനി വയനാട് ബ്യൂറോ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവായൽ അടക്കം 50ഓളം പേർക്കെതിരെ കേസ്. കൽപ്പറ്റ പൊലീസ് കെഎസ്.യു യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. കൽപ്പറ്റയിൽ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം അസഭ്യവിളികളോടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്തത് സംബന്ധിച്ച് ദേശാഭിമാനി ലേഖകൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വാർത്താസമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതിപക്ഷ നേതാവ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP