Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൺസൂൺ നേരത്തെ എത്തിയപ്പോൾ രോഗങ്ങളും നേരത്തെയായി; കോഴിക്കോട് നിപ പേടിയിലായപ്പോൾ കാസർഗോട്ടും മലപ്പുറത്തും ഡെങ്കി മരണം കുതിച്ചുയരുന്നു; സർവ ജില്ലകളിലും പനിയുടെ പിടിയിൽ; നിരവധി മരണങ്ങൾ; ദുരന്തം ആവർത്തിച്ചിട്ടും ഒന്നും ചെയ്യാനാകാതെ സർക്കാർ

മൺസൂൺ നേരത്തെ എത്തിയപ്പോൾ രോഗങ്ങളും നേരത്തെയായി; കോഴിക്കോട് നിപ പേടിയിലായപ്പോൾ കാസർഗോട്ടും മലപ്പുറത്തും ഡെങ്കി മരണം കുതിച്ചുയരുന്നു; സർവ ജില്ലകളിലും പനിയുടെ പിടിയിൽ; നിരവധി മരണങ്ങൾ; ദുരന്തം ആവർത്തിച്ചിട്ടും ഒന്നും ചെയ്യാനാകാതെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ഇത്തവണ കാലവർഷം നേരത്തെ എത്തിയ മട്ടാണ്. ന്യൂന മർദ്ദത്തിന്റെ പേരിലായാലും കേരളത്തിൽ അങ്ങോളമിങ്ങോളം ഇപ്പോൾ മഴ പെയ്യുന്നുണ്ട്. ഇങ്ങനെ മൺസൂൺ നേരത്തെ എത്തിയതോടെ പല രോഗങ്ങളും നേരത്തെ എത്തി. മഴക്കാല പൂർവ്വശുചീകരണം കാര്യമായി എവിടെയും പൂർത്തിയായിട്ടില്ല. ഇതോടെ പലയിടത്തും പകർച്ചവ്യാധികൾ പിടിപെടുന്ന അവസ്ഥയാണുള്ളത്. കോഴിക്കോട് നിപ്പ ഭീതിയാണ് നിലനിൽക്കുന്നതെങ്കിൽ മറ്റ് ജില്ലകളിൽ പകർച്ചപ്പനിയും ഡെങ്കി വൈറസ് ബാധയുമാണ്. കാസർകോഡ് ജില്ലയിലാണ് ഡെങ്കി അതിവേഗം പടരുന്നത്.

ഈ വർഷം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക കണക്ക് അറുപത്തഞ്ചിലെത്തി. ഡെങ്കിയെന്ന സംശയമുള്ള പനിബാധിതരുടെ എണ്ണം 361 ആണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രം 28 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
കാസർകോട് ജനറൽ ആശുപത്രിയിൽ ഈയാഴ്ച 10 പേർ ഡെങ്കി ബാധിച്ചെത്തി. ഏഴുപേർ ചികിത്സയിലാണ്. ഇതിനിടെ കഴിഞ്ഞ ദിവസം മംഗൽപാടി ബേക്കൂറിലെ സുഹ്‌റ (45) മരിച്ചതു ഡെങ്കിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണു സുഹ്‌റ മരിച്ചത്.'

ഇതോടെ ജില്ലയിൽ ഡെങ്കി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. കാസർകോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലായിരുന്നു ഡെങ്കി ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ ബദിയടുക്ക, മംഗൽപാടി, കാസർകോട് ടൗൺ തുടങ്ങിയ സ്ഥലങ്ങളിലേക്കു പനി ബാധിക്കുന്നെന്നു സംശയമുണ്ട്.

വെള്ളരിക്കുണ്ട്, കൊന്നക്കാട്, മാലോം തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇടവപ്പാതിയെത്തും മുമ്പെ കാസർകോടിന്റെ മലയോരം പനിച്ചുവിറയ്ക്കുകയാണ്. വിവിധ പ്രദേശങ്ങളിലായി പത്തോളംപേർക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വൈറൽപനിയുൾപപ്പെടെയുള്ള പകർച്ചപ്പനികളുമായി നിരവധിയാളുകൾ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഇതിനോടകം ചികിത്സതേടി. ഈ സാഹചര്യത്തിലാണ് അടിയന്തിരമായ ഇടപെടൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പനി പടരുന്ന സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവൽകരണം എന്നിവ നടത്തുകയും ചെയ്യും. ജില്ലയെ ആറു മേഖലയായി തിരിച്ച് ഓരോ ബ്ലോക്കിലും ഓരോ കൺവീനർ ഉൾപ്പെടുന്ന ആയുർവേദ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

കൊതുക് നശീകരണത്തിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒപ്പം ശീതളപാനിയങ്ങൾ കഴിവതും ഒഴിവാക്കാണമെന്നും നിർദ്ദേശമുണ്ട്. പനി ബാധിച്ചവർ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. കഴിഞ്ഞ വർഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി പടർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP