Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ഡൽഹി ബിജെപി സംസ്ഥാന പ്രസിഡന്റ് അദേഷ് കുമാർ ഗുപ്തയ്ക്ക് കോവിഡ്; സമ്പർക്കത്തിൽ പെട്ടവർ പരിശോധന നടത്താനും നിർദ്ദേശം; രോഗം തെളിഞ്ഞത് ആരോഗ്യനില രൂക്ഷമായ സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി ബിജെപി സംസ്ഥാന പ്രസിഡന്റ് അദേഷ് കുമാർ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.താനുമായി സമ്പർക്കം പുലർത്തിയവർ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് ഫലം നെഗറ്റീവായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച നിരിക്ഷണത്തിലായിരുന്നെങ്കിലും താനുമായി സമ്പർക്കം പുലർത്തിയവർ ഉടൻതന്നെ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കഴിഞ്ഞദിവസം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഏഴ് എംഎൽഎമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രാജേഷ് ഗുപ്ത, റിതുരാജ് ഗോവിന്ദ്, വീരേന്ദർ സിങ്, അജയ് മെഹബാർ, സുരേന്ദർ കുമാർ, ഗിരീഷ് സോണി, വിശ്വേഷ് രവി, പ്രമീള ധീരജ് എന്നിവരാണ് രോഗം സ്ഥിരീകരിച്ച എംഎൽഎമാർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP