Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിൽ പ്രസംഗിച്ചാലും ഐസിസുകാർ അറിയും; ഐസിസിനെ വിമർശിച്ച പി ജയരാജനെ മൂന്നു മാസത്തിനകം വധിക്കുമെന്നു ഭീഷണി; തപാലിൽ ലഭിച്ച കത്തു പൊലീസിനു കൈമാറി സിപിഐ(എം) കണ്ണൂർ ജില്ലാസെക്രട്ടറി

മലയാളത്തിൽ പ്രസംഗിച്ചാലും ഐസിസുകാർ അറിയും; ഐസിസിനെ വിമർശിച്ച പി ജയരാജനെ മൂന്നു മാസത്തിനകം വധിക്കുമെന്നു ഭീഷണി; തപാലിൽ ലഭിച്ച കത്തു പൊലീസിനു കൈമാറി സിപിഐ(എം) കണ്ണൂർ ജില്ലാസെക്രട്ടറി

കണ്ണൂർ: ഐസിസിനെതിരെ മലയാളത്തിൽ പ്രസംഗിച്ചാലും വധഭീഷണി. ഭീകരസംഘടനയെ വിമർശിച്ച സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ മൂന്നുമാസത്തിനകം വധിക്കുമെന്നാണു ഭീഷണി.

തപാലിൽ ലഭിച്ച കത്തു സിപിഐ(എം) കണ്ണൂർ ജില്ലാസെക്രട്ടറി പൊലീസിനു കൈമാറി. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ പ്രസംഗിച്ചതിനാണു കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണി വന്നത്.

ജയരാജന്റെയോ അദ്ദേഹത്തിന്റെ മകന്റെയോ നെഞ്ചിൻകൂട് തകർക്കുമെന്നാണു തപാലിൽ ലഭിച്ച കത്തിലുള്ളത്. ഐസിസിനെതിരെ പ്രസംഗിച്ചതിനാണു ഭീഷണിയെന്നും കത്തിലുണ്ട്. ഹെയ്ൽ ഇസ്‌ലാമിക് സ്റ്റേറ്റ് കണ്ണൂർ ഘടകത്തിന്റെ പേരിലാണ് കത്ത്. ജയരാജൻ കത്തുൾപ്പെടെ ഐജിക്കും എസ്‌പിക്കും പരാതി നൽകി.

ഐഎസിനെപ്പറ്റി വല്ലാതെ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇനി വലിയ വായിൽ പറയാൻ അനുവദിക്കുന്നതല്ല എന്നാണു കത്തിൽ പറയുന്നത്. കേരളത്തിൽ കണ്ണൂരിൽ മാത്രം ഒതുങ്ങുന്നവരല്ല ഇവർ. ലോകം മുഴുവൻ ഇവിടെയും എല്ലായിടത്തുമുണ്ടെന്നും മൂന്നു മാസത്തിനുള്ളിൽ ജയരാജനെ വധിക്കുമെന്നും ഐഎസിന്റെ പേരിലുള്ള കത്തിൽ പറയുന്നു. ഒരിക്കൽ ആർഎസ്എസിന്റെ കൈയിൽനിന്നു രക്ഷപ്പെട്ടവനാണു ജയരാജനെന്നും കത്തിൽ പറയുന്നു.

കാവിമുണ്ടുടുത്തു കൈയിൽ ചരടും കെട്ടി ഒന്നിനും കൊള്ളാത്ത മതജാതിക്കാരാണ് അവർ. തങ്ങളുടെ കൈയിൽ എ കെ 47ഉം ടെലി സ്‌കോപ്പിക് തോക്കുമാണുള്ളത്. വളരെ ദൂരെനിന്നു നെഞ്ചിൻ കൂടു തകർക്കാനാവുമെന്നും ഭീഷണിയിൽ പറയുന്നു. നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനമാണെന്നും ഞങ്ങളിൽ ഒരാൾ അതു ചെയ്തിരിക്കുമെന്നും പറഞ്ഞാണ് ഭീഷണിക്കത്ത് അവസാനിപ്പിക്കുന്നത്. കണ്ണൂർ ബെക്കളത്തു നടന്ന നമ്മളൊന്ന് പരിപാടിയിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെ പി ജയരാജൻ രൂക്ഷമായി വിമർശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP