Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി ജയരാജനെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പെത്തിയത് തപാൽമാർഗം; സിപിഎം നേതാവിനെതിരെയുള്ള വധഭീഷണിയിൽ അന്വേഷണവുമായി പൊലീസ്

പി ജയരാജനെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പെത്തിയത് തപാൽമാർഗം; സിപിഎം നേതാവിനെതിരെയുള്ള വധഭീഷണിയിൽ അന്വേഷണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പി ജയരാജന് നേരെ ഉയർന്ന വധഭീഷണിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. തപാൽ വഴിയാണ് സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജനെ ഉടൻ കൊലപ്പെടുത്തുമെന്ന ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻ നിയമസഭാംഗമാണ് ജയരാജൻ. 2001 മുതൽ 2006 വരെ നിയമസഭയിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. മുൻപ് ഇദ്ദേഹത്തിന് നേരെ വധശ്രമം നടന്നിട്ടുണ്ട്. 1999 ഓഗസ്റ്റ് 25 നായിരുന്നു വധശ്രമം നടന്നത്. ആർഎസ്എസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി.

നേരത്തേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി ജയാരജൻ. 2010 മുതൽ 2019 വരെ ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിന് കണ്ണൂരിൽ വൻ ജനപിന്തുണ നേടാനായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് പാർട്ടിക്കകത്ത് നിന്ന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. 2019 ൽ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് കെ മുരളീധരനോട് തോറ്റു. വടകര സ്ഥാനാർത്ഥിത്വത്തിന് പിന്നാലെയാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP