Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോറിയിൽ നിന്നു കെട്ടുപൊട്ടിയ തടി ദേഹത്തു വീണു; മുക്കാൽ മണിക്കൂറോളം തടിക്കടിയിൽ കിടന്ന ജിനുവിനെ പുറത്തെടുത്തത് ക്രെയിൻ എത്തിച്ചു തടി ഉയർത്തിയ ശേഷം; ക്രെയിൻ ഓപ്പറേറ്ററായ പിറവം സ്വദേശി ജിനു പി. രാജു മരിച്ചു

ലോറിയിൽ നിന്നു കെട്ടുപൊട്ടിയ തടി ദേഹത്തു വീണു; മുക്കാൽ മണിക്കൂറോളം തടിക്കടിയിൽ കിടന്ന ജിനുവിനെ പുറത്തെടുത്തത് ക്രെയിൻ എത്തിച്ചു തടി ഉയർത്തിയ ശേഷം; ക്രെയിൻ ഓപ്പറേറ്ററായ പിറവം സ്വദേശി ജിനു പി. രാജു മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോലഞ്ചേരി: ലോറിയിൽനിന്നു കെട്ടു പൊട്ടി തടി താഴേയ്ക്കു വീണ് ക്രെയിൻ ഓപ്പറേറ്ററായ യുവാവ് മരിച്ചു. പിറവം കളന്പുർ പുത്തൻവീട്ടിൽ ജിനു പി. രാജു (24) ആണു മരിച്ചത്. പാങ്കോടിനു സമീപം പുളിഞ്ചോട് ജംഗ്ഷനിലായിരുന്നു അപകടം.

ലോറിയിൽ കയറ്റിക്കൊണ്ടുവന്ന തടി മില്ലിനു സമീപം ഇറക്കാൻ കെട്ട് അഴിക്കുന്നതിനിടെ കെട്ടുപൊട്ടി തടി ദേഹത്തേക്കു പതിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം തടിക്കടിയിൽ കിടന്ന ജിനുവിനെ ക്രെയിൻ എത്തിച്ചു തടി ഉയർത്തിയ ശേഷമാണു പുറത്തെടുക്കാനായത്. ഉടൻ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജിനുവിന്റെ സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു പിറവം കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളിയിൽ. ജെ ആൻഡ് ജെ എന്ന ക്രെയിൻ സർവീസ് നടത്തുകയായിരുന്നു ജിനു. പിതാവ് രാജു കെഎസ്ആർടിസി ഡ്രൈവറാണ്. മാതാവ്: ഡെയ്‌സി. സഹോദരൻ: ജാക്‌സൺ (എവിടി, നെല്ലിയാംപതി).

നേരത്തെ കോട്ടയം മൂലേടത്തു താമസിച്ചിരുന്ന രാജുവും കുടുംബവും ഏതാനും വർഷം മുന്പാണ് പിറവത്തേക്കു മാറി താമസിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP