Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യാൻ ഖബർ കുഴിക്കുന്നതിനിടെ 55 കാരൻ കുഴഞ്ഞുവീണ് മരിച്ചു; ദാരുണ മരണം ചങ്ങരംകുളം മാനംകണ്ടത്ത് സുലൈമാൻ

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യാൻ ഖബർ കുഴിക്കുന്നതിനിടെ 55 കാരൻ കുഴഞ്ഞുവീണ് മരിച്ചു; ദാരുണ മരണം ചങ്ങരംകുളം മാനംകണ്ടത്ത് സുലൈമാൻ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ചങ്ങരംകുളം പള്ളിക്കരയിൽ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മറവ് ചെയ്യാൻ ഖബർ കുഴിക്കുന്നതിനിടെ 55 കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം പള്ളിക്കര ജുമാമസ്ജിദിന് സമീപം താമസിച്ചിരുന്ന മാനംകണ്ടത്ത് സുലൈമാൻ(55)ആണ് കബർ 
കുഴിക്കുന്നതിനിടെ കുഴഞ്ഞ് വീണത്.

മാട്ടത്തിൽ കോവിഡ് ബാധിച്ച് മരിച്ച ആളുടെ കബർ കിളക്കുന്നതിനിടെയാണ് സുലൈമാൻ കുഴഞ്ഞ് വീണത്.നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ മൃതദേഹം ഖബറടക്കം നടത്തി. ഭാര്യ: ആമിനക്കുട്ടി. മക്കൾ:ഫാസിൽ, ഫസീല, മരുമക്കൾ അബ്ദുൽ കരീം, റബീന.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP