Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുണ്ടങ്ങാപ്പൊയിലിൽ ദമ്പതികൾ കുഴഞ്ഞു വീണു മരിച്ചു; ഭാര്യ വസന്തകുഴഞ്ഞു വീഴുന്നത് കണ്ട് എഴുന്നേൽപിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവും വീണു; ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം

ചുണ്ടങ്ങാപ്പൊയിലിൽ ദമ്പതികൾ കുഴഞ്ഞു വീണു മരിച്ചു; ഭാര്യ വസന്തകുഴഞ്ഞു വീഴുന്നത് കണ്ട് എഴുന്നേൽപിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവും വീണു; ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: കതിരുർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ചുണ്ടങ്ങാപ്പൊയിലിൽ ദമ്പതികൾ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ചുണ്ടങ്ങാപ്പൊയിലിലെ കരിപ്പാൽ വീട്ടിൽ രാമകൃഷ്ണൻ (80) ഭാര്യ വസന്ത(70) എന്നിവരാണ് മരിച്ചത്.

ഭാര്യ വസന്തകുഴഞ്ഞു വീഴുന്നത് കണ്ട് എഴുന്നേൽപിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവും വീഴുകയായിരുന്നു. അയൽവാസികളും ബന്ധുക്കളും ഉടൻ തലശേരി മിഷൻ ആശുപത്രിയിലെത്തിച്ചു വെങ്കിലും ഇരുവരും മരണമടയുകയായിരുന്നു.

ഡോക്ടർമാരാണ് ഇരുവരും മരണമടഞ്ഞതായി ബന്ധുക്കളെ അറിയിച്ചത്.ഇരുവരും വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സ നടത്തുന്നവരാണെന്നും മരുന്ന് കഴിക്കുന്നവരാണെന്നും മരണത്തിൽ അസ്വാഭാവികതയില്ലെന്നും കതിരുർ പൊലിസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP