Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; തിരുവമ്പാടി കൽപായി കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത് നീലേശ്വരം പൂളപ്പൊയിൽ ഹനി റഹ്മാന്റെ മൃതദേഹം

ഇരവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; തിരുവമ്പാടി കൽപായി കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത് നീലേശ്വരം പൂളപ്പൊയിൽ ഹനി റഹ്മാന്റെ മൃതദേഹം

സ്വന്തം ലേഖകൻ

കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബ്ദുൽ മജീദിന്റെയും റസീനയുടെയും മകൻ ഹനി റഹ്മാന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ താഴെതിരുവമ്പാടി കൽപ്പായിക്കടവിന് സമീപം തൂക്കുപാലത്തിനടിയിൽ നിന്നും കണ്ടെത്തിയത്. ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം പൊയിലിങ്ങാപ്പുഴയിൽ ഇന്നലെ വൈകീട്ടാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിയിനടയിൽ ഹനിറഹ്മാൻ ഒഴുക്കിൽപ്പെടുന്നത്.

ഇന്നലെ തന്നെ മുക്കം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കനത്ത മഴയും ശക്തമായ ഒഴുക്കും കാരണം ഇന്നലെ രാത്രിയിൽ തിരിച്ചിൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്ന് രാവിലെ മുതൽ മുക്കം മുക്കം അഗ്നിരക്ഷാസേനയും നൂറോളം വരുന്ന സന്നദ്ധപ്രവർത്തകരും തിരുവമ്പാടി പൊലീസും ചേർന്ന് തിരച്ചിൽ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് താഴെ തിരുവമ്പാടിയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുഴയിൽ നിന്നും കരക്കെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.

ഇന്നലെ ഉച്ചയോടെയാണ് ഹനിറഹ്മാനടങ്ങുന്ന നാലംഗ സംഘം രണ്ട് ബൈക്കുകളിലായി ഉറുമി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് പുഴയിൽ കുളിക്കാനായെത്തിയത്. പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മുതൽ കനത്ത മഴയായിരുന്നു. പുഴയിൽ ശകതമായ ഒഴുക്കുമുണ്ടായിരുന്നു. ഇതോടെ പുഴയിൽ കുളിക്കാനിറങ്ങിയ സംഘം ഒഴുക്കിൽപെടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മൂന്നുപോരും രക്ഷപ്പെട്ട് കരയ്ക്ക് കയറിയെങ്കിലും ഹനിറഹ്മാൻ ശക്തമായ ഒഴുക്കിൽ അകപ്പെടുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP