Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൂടകറ്റാൻ സ്പ്രിന്റ് വാങ്ങി പകുതി കുടിച്ച് കഴിഞ്ഞപ്പോൾ കണ്ടത് കുപ്പിയിൽ ചത്തു കിടക്കുന്ന പഴുതാരയെ; ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർ നിമിഷങ്ങൾക്കകം ചികിത്സ തേടി; 'പഴുതാര വീണ' ശീതള പാനീയം ലഭിച്ചത് എറണാകുളം ബോട്ട് ജെട്ടിയിലെ കടയിൽ നിന്നും; ഭക്ഷ്യ സുരക്ഷാ വകുപ്പിനും പൊലീസിനും പരാതി നൽകി

ചൂടകറ്റാൻ സ്പ്രിന്റ് വാങ്ങി പകുതി കുടിച്ച് കഴിഞ്ഞപ്പോൾ കണ്ടത് കുപ്പിയിൽ ചത്തു കിടക്കുന്ന പഴുതാരയെ; ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർ നിമിഷങ്ങൾക്കകം ചികിത്സ തേടി; 'പഴുതാര വീണ' ശീതള പാനീയം ലഭിച്ചത് എറണാകുളം ബോട്ട് ജെട്ടിയിലെ കടയിൽ നിന്നും; ഭക്ഷ്യ സുരക്ഷാ വകുപ്പിനും പൊലീസിനും പരാതി നൽകി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊടും ചൂടിൽ ഒന്ന് തണുക്കാനാണ് ഓട്ടോ ഡ്രൈവറായ അജീഷ് ശീതള പാനീയമായ സ്പ്രിന്റ് വാങ്ങിയത്. എന്നാൽ കുടിച്ച് പകുതി കഴിഞ്ഞപ്പോൾ ശ്രദ്ധിൽപെട്ടത് കുപ്പിയുടെ അടിയിൽ കിടന്ന ചത്ത പഴുതാരയെയാണ്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും അജീഷ് വാങ്ങിയ സ്പ്രിന്റിലാണ് പഴുതാരയെ കണ്ടെത്തിയത്. പഴുതാരയെ കണ്ടതിന് പിന്നാലെ അജീഷ് പലതവണ ചർദ്ദിച്ചു.

കുപ്പിയിൽ പഴുതാരയുണ്ടായിരുന്നെന്ന വിവരം കടക്കാരന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം വീട്ടിൽ പോയി വിശ്രമിച്ചുവെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കടക്കാരനും സ്പ്രിന്റിന്റെ വിതരണക്കാരനും ഭക്ഷ്യസുരക്ഷാ വകുപ്പിലും പൊലീസിനും അജീഷ് പരാതി നൽകിയിട്ടുണ്ട്.

കൊച്ചിയിൽ മുൻപും സമാന സംഭവമുണ്ടായിട്ടുണ്ട്. റിഫീൽ ചെയ്യാവുന്ന തരത്തിലുള്ള കുപ്പികൾ വൃത്തിയാക്കുന്നില്ല എന്നും കൃത്യമായി ശ്രദ്ധിച്ചല്ല ഇവ നിറയ്ക്കുന്നതെന്നും ഉള്ളതിന്റെ ഉദാഹരമാണ് സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP