Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മോർച്ചറി കെട്ടിടം തകർന്ന് ഒന്നര വർഷം പിന്നിട്ടിട്ടും പീരുമേട് ആശുപത്രിയിൽ പുതിയ മോർച്ചറി ഇല്ല; മൃതദേഹം ആശുപത്രി വരാന്തയിൽ കിടത്തിയത് 14 മണിക്കൂർ

മോർച്ചറി കെട്ടിടം തകർന്ന് ഒന്നര വർഷം പിന്നിട്ടിട്ടും പീരുമേട് ആശുപത്രിയിൽ പുതിയ മോർച്ചറി ഇല്ല; മൃതദേഹം ആശുപത്രി വരാന്തയിൽ കിടത്തിയത് 14 മണിക്കൂർ

സ്വന്തം ലേഖകൻ

പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിൽ മോർച്ചറി ഇല്ലാത്തതിനാൽ മൃതദേഹം ആശുപത്രി വരാന്തയിൽ കിടത്തിയത് 14 മണിക്കൂർ. വിഷം കഴിച്ചു മരിച്ചയാളുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടി കാത്ത് 14 മണിക്കൂർ ആശുപത്രി വരാന്തയിൽ കിടത്തിയത്. ഇൻക്വസ്റ്റ് നടപടിക്കായി രാത്രി എത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെത്തുടർന്നാണ് അത്യാഹിത വിഭാഗത്തിനു പുറത്തെ വരാന്തയിൽ ഞായറാഴ്ച രാത്രി 9 മുതൽ ഇന്നലെ രാവിലെ 10.30 വരെ മൃതദേഹം കിടത്തിയത്.

വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച മുരിക്കടി സ്വദേശി സോമന്റെ(65) മൃതദേഹമാണ് മണിക്കൂറുകൾ ആശുപത്രി വരാന്തയിൽ കിടന്നത്. വിഷം കഴിച്ച സോമനെ ആദ്യം എത്തിച്ചത് കുമളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി നില മോശമായതോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറി ഇല്ലാത്ത സാഹചര്യത്തിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ കഴിയുകയില്ലെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചു.

ബന്ധുക്കൾ ഉടൻ തന്നെ കുമളി പൊലീസ് സ്റ്റേഷനിൽ എത്തി മരണ വിവരം അറിയിച്ചു. എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്കായി രാത്രി എത്താൻ കഴിയുകയില്ലെന്ന് പൊലീസ് ആശുപത്രിയിലേക്ക് വിളിച്ചറിയിച്ചു. മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. മോർച്ചറി ഇല്ലാത്തതിനാൽ മൃതദേഹം വരാന്തയിലേക്ക് മാറ്റുകയായിരുന്നു.

രാവിലെ 10.30ന് പൊലീസ് സംഘം എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കുമളിയിലേക്കു കൊണ്ടു പോയി. മോർച്ചറി ഇല്ലാത്തതിനാൽ താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ പോസ്റ്റ്‌മോർട്ടവും മുടങ്ങിയിരിക്കുകയാണ്. മോർച്ചറി കെട്ടിടം തകർന്നിട്ട് ഒന്നര വർഷം കഴിഞ്ഞു. പുതിയ മോർച്ചറി നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ പണി തുടങ്ങിയിട്ടില്ല.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP