Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

വാമനപുരത്ത് ബസിനുള്ളിൽ മൃതദേഹം; ആക്രി വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയത് കാരേറ്റ് മേഖലയിലെ വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ; ബസിന്റെ സീറ്റുകൾക്കിടയിൽ മൃതദേഹം കണ്ടതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

വാമനപുരത്ത് ബസിനുള്ളിൽ മൃതദേഹം; ആക്രി വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയത് കാരേറ്റ് മേഖലയിലെ വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ; ബസിന്റെ സീറ്റുകൾക്കിടയിൽ മൃതദേഹം കണ്ടതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാമനപുരത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. കാരേറ്റ് മേഖലയിലെ വർക്ക് ഷോപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലാണ് മൃതദേഹം കണ്ടെത്തിയത്.ആക്രി വ്യാപാരിയായ കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ബാബുവിന്റെ മൃതദേഹം ബസിനുള്ളിൽ എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

വർക്ക് ഷോപ്പിന് സമീപം ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണ് ബാബു. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടതായി നാട്ടുകാർ പറയുന്നു. കടത്തിണ്ണകളിലും വഴിയിൽ നിർത്തിയിട്ടിരുന്ന ബസുകളിലുമാണ് ഇയാൾ രാത്രി ഉറങ്ങിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഏറെ നാളായി ഓടാതെ കിടക്കുന്ന ബസിന്റെ സീറ്റുകൾക്കിടയിലായിരുന്നു മൃതദേഹം. സീറ്റുകൾ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.

പരിശോധനകൾക്കുശേഷം പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി മരിച്ചത് ബാബുവാണെന്നു സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷമേ മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്നു വ്യക്തമാകൂ. അന്വേഷിക്കും. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. തുടർന്ന് കിളിമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP