Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർകോഡ് കിണറ്റിൽ മൃതദേഹം കണ്ടെത്തി; അഴുകിയ മൃതദേഹം കണ്ടെത്തിയത് ദേശീയ പാതയ്ക്ക് സമീപത്തെ കിണറ്റിൽ

കാസർകോഡ് കിണറ്റിൽ മൃതദേഹം കണ്ടെത്തി; അഴുകിയ മൃതദേഹം കണ്ടെത്തിയത് ദേശീയ പാതയ്ക്ക് സമീപത്തെ കിണറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോഡ് ദേശീയ പാതയ്ക്ക് അരികിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. കറന്തക്കാട് അശ്വനി നഗറിലെ കിണറ്റിലാണ് 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരത്തെ വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് ആൾമറയുള്ള കിണറ്റിൽ മൃതദേഹം കണ്ടത്.

കിണറിൽ ഇലകളും മറ്റും വീഴാതിരിക്കാൻ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയിൽ കണ്ടാണ് കിണർ പരിശോധിച്ചത്.വെള്ള ഷർട്ടും കറുത്ത പാന്റ്‌സുമാണ് വേഷം. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗൺ പൊലീസ്, അഗ്നിരക്ഷാ സേന, ഫോറൻസിക്ക് വിഭാഗം, വിരലടയാള വിദഗ്ദ്ധർ തുടങ്ങിയവർ പരിശോധന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP